Advertisement

ജീവിതത്തില്‍ ആദ്യമായി പാസ്ത കഴിച്ചു; മുത്തശിയുടെ വിഡിയോ

February 15, 2022
Google News 3 minutes Read

കുഞ്ഞുങ്ങളെ പോലെയാണ് പ്രായമായവരും എന്ന് നമ്മള്‍ പറയാറുണ്ട്. അതിന് കാരണം അവരുടെ നിഷ്‌കളങ്കതയാണ്. കുഞ്ഞുങ്ങള്‍ ആദ്യമായി ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ലേ. ഭക്ഷണത്തിലെ രുചി വ്യത്യാസം അവരുടെ മുഖത്ത് കാണുന്നത് നമ്മള്‍ക്കെല്ലാം ഒരു കൗതുകമായിരിക്കും. ഇത്തരത്തില്‍ 90 വയസുള്ള മുത്തശ്ശി ആദ്യമായി പാസ്ത കഴിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രായമായവരില്‍ ചിലര്‍ ഇത്തരം ഭക്ഷണങ്ങള്‍ രൂചിച്ചു നോക്കാറില്ല. രുചിച്ചു നോക്കിയാലും ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍ ഇവിടെയൊരു മുത്തശി ആദ്യമായി പാസ്ത കഴിക്കുകയും അത് വളരെ നന്നായിട്ടുണ്ടെന്ന് പറയുകയും ചെയ്യുന്നു.

ഡാഷ് ഓഫ്‌ഡെലിഷ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അടിക്കുറിപ്പില്‍, സവാളയും വെളുത്തുള്ളി ചേര്‍ക്കാത്ത ക്രീം ചീര പാസ്തയാണ് താന്‍ ഉണ്ടാക്കിയതെന്ന് വ്‌ളോഗര്‍ പരാമര്‍ശിക്കുന്നുണ്ട്. തന്റെ പ്രായത്തില്‍ പൊതുവെ ഭക്ഷണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഇത്രയധികം ഉത്സാഹമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല. നാനിക്ക് 90 വയസായി. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനും വളരേ ഉത്സാഹമാണ് തുടങ്ങിയവ അടിക്കുറിപ്പായി കാണാം. നിരവധി ലൈക്കുകളും കമെന്റുകളുമാണ് വീഡിയോക്ക് താഴെ വരുന്നത്.

Story Highlights: This Naani’s Reaction After Trying Pasta For The First Time Has Won The Internet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here