ചെമ്മരിയാടില്‍ പരീക്ഷിച്ച് വിജയം കണ്ടു; അന്ധര്‍ക്ക് കാഴ്ച നല്‍കുന്നതിനുള്ള മനുഷ്യരിലെ പരീക്ഷണം ഉടന്‍

പൂര്‍ണമായും കാഴ്ച ശക്തി നഷ്ടപ്പെട്ടവര്‍ക്ക് കാഴ്ച ശക്തി നല്‍കാനുള്ള പരീക്ഷണങ്ങള്‍ വര്‍ഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളില്‍ നടന്നുവരികയാണ്. ശാസ്ത്രം കാഴ്ചയുടെ പരിമിതിയുള്ളവര്‍ക്കായി പലവിധം ചികിത്സകളും സര്‍ജറികളും കണ്ടെത്തിയത് വലിയ നേട്ടമാണ്. എന്നിരിക്കിലും പലപ്പോഴും എല്ലാവര്‍ക്കും കാഴ്ച നല്‍കാന്‍ പല സര്‍ജറികള്‍ക്കും കഴിയാറില്ല. കൂടുതല്‍ അഡ്വാന്‍സ്ഡായ ചികിത്സകള്‍ക്കും സാങ്കേതിക വിദ്യകള്‍ക്കുമായി കാത്തിരിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ് ആസ്‌ട്രേലിയയില്‍ നിന്നുമെത്തുന്നത്.
ഫീനിക്‌സ് 99 എന്ന് പേരിട്ടിരിക്കുന്ന ബയോണിക് ഡിവൈസുകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ഒരു ജോടി സണ്‍ഗ്ലാസുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ക്യാമറയില്‍ നിന്ന് ഒരു ക്യാമറ ഫീഡ് നേരിട്ട് റെറ്റിനകളിലേക്ക് നേരിട്ട് വൈദ്യുത സിഗ്‌നലുകളുടെ രൂപത്തില്‍ കൈമാറുക എന്നതാണ് ഈ ഉപകരണത്തിന് പിന്നിലുള്ള തത്വം. പിന്നീട് ഈ സിഗ്നലുകള്‍ ഒപ്റ്റിക്കല്‍ നാഡി വഴി പ്രോസസ്സ് ചെയ്ത് തലച്ചോറിലേക്ക് കൈമാറുന്നു. ഇത്തരം ഡിവൈസുകള്‍ ഉപയോഗിച്ച് കാഴ്ചയ്ക്ക് പരിമിതിയുള്ളവര്‍ക്ക് തെളിമയോടെ എല്ലാം കാണാനാകുമെന്നാണ് ശാസ്ത്രഞ്ജര്‍ അവകാശപ്പെടുന്നത്.
ഫീനിക്‌സ് 99 ആദ്യം പരീക്ഷിക്കുന്നത് കാഴ്ച ഇല്ലാതിരുന്ന ഒരു ചെമ്മരിയാടിലാണ്. കണ്ണുകളില്‍ ഫീനിക്‌സ് 99 ഘടിപ്പിച്ചതോടെ ചെമ്മരിയാടിന് നല്ല കാഴ്ചശേഷി ലഭിച്ചുവെന്ന വസ്തുതയാണ് ഈ ഡിവൈസിനെക്കുറിച്ച് ശാസ്ത്രലോകത്തില്‍ വിശ്വാസം വര്‍ധിപ്പിച്ചത്. മൃഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ഈ ഡിവൈസിന് പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലെന്ന് തെളിഞ്ഞതോടെ ഇപ്പോള്‍ ഫീനിക്‌സ് 99 മനുഷ്യരിലെ പരീക്ഷണത്തിന് ഒരുങ്ങുകയാണ്.
മനുഷ്യരിലെ പരീക്ഷണത്തിന്റെ അനുമതി ലഭിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഈ ബയോണിക് സാങ്കേതികവിദ്യ. ഇനി ചില ഔദ്യോഗിക നടപടികള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2028 ഓടെ ബയോണിക് ഡിവെസുകള്‍ വളരെ സാധാരണമാകുമെന്നും 400 ഡോളറുകള്‍ മുതല്‍ ഇവ വിപണിയില്‍ ലഭ്യമായിത്തുടങ്ങുമെന്നുമാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.
Story Highlights: bionic eyes human trial soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here