പുതിയ കൊവിഡ് കേസുകൾ 19% കുറഞ്ഞു; ലോകാരോഗ്യ സംഘടന

ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 19% കുറഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞയാഴ്ച ലോകമെമ്പാടും 16 ദശലക്ഷത്തിലധികം പുതിയ കൊവിഡ് അണുബാധകളും 75,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി യുഎൻ ഹെൽത്ത് ഏജൻസിയുടെ പ്രതിവാര റിപ്പോർട്ടിൽ പറഞ്ഞു.
പുതിയ കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്യുന്ന പ്രദേശം പശ്ചിമ പസഫിക് മാത്രമാണ്. ഏകദേശം 19% വർധിച്ചു. തെക്കുകിഴക്കൻ ഏഷ്യ ഏകദേശം 37% കുറവ് റിപ്പോർട്ട് ചെയ്തു. ഇത് ആഗോളതലത്തിലെ ഏറ്റവും വലിയ ഇടിവാണ്. മരണങ്ങളുടെ എണ്ണം മിഡിൽ ഈസ്റ്റിൽ 38% ഉം പടിഞ്ഞാറൻ പസഫിക്കിൽ ഏകദേശം മൂന്നിലൊന്നായും വർദ്ധിച്ചു.
ഏറ്റവും കൂടുതൽ പുതിയ കേസുകൾ റഷ്യയിലാണ്. കിഴക്കൻ യൂറോപ്പിലെയും മറ്റിടങ്ങളിലെയും കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഇരട്ടിയായി. ആൽഫ, ബീറ്റ, ഡെൽറ്റ എന്നിവയുൾപ്പെടെ മറ്റെല്ലാ കൊറോണ വൈറസ് വകഭേദങ്ങളും ആഗോളതലത്തിൽ കുറയുന്നത് തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാൽ ഒമിക്രോണിന്റെ BA.2 പതിപ്പ് ക്രമേണ വർധിക്കുകയാണെന്ന് WHO അറിയിച്ചു. ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക്, യുകെ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ വ്യാപനം വർധിച്ചു.
Story Highlights: new-covid-cases-drop-by-19-globally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here