ഒറ്റപ്പാലത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; അഞ്ച് കുത്തുകളേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഒറ്റപ്പാലത്ത് ഇരുപത്തിനാലുകാരനെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കൊല്ലപ്പെട്ട ആഷിക്കിൻ്റെ ശരീരത്തിൽ അഞ്ച് കുത്തുകളേറ്റെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. നെഞ്ചിൽ ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. ( ottapalam murder postmortem report )
കഴുത്തിലും കത്തേറ്റിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പലയിടങ്ങളിലും ചതവുകളുള്ളതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിഫിറോസിനെ കോടതി റിമാൻഡ് ചെയ്തു.
Read Also : വയോധികനെ കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍; രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി
കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. മൊബൈൽ ഷോപ്പ് കുത്തിത്തുറന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് പിടിയിലാവുന്നത്. ഇയാൾ വാറൻ്റായി നടക്കുകയായിരുന്നു. ഇയാളെ പിടികൂടി ചോദ്യം ചെയ്യുന്ന ഘട്ടത്തിലാണ് പൊലീസിന് നിർണായക മൊഴി നൽകിയത്. കഴിഞ്ഞ ഡിസംബർ 17ന് അഴിക്കപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ആഷിഖിനെ മുഹമ്മദ് ഫിറോസ് കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു മൊഴി. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നതും മൃതദേഹം പുറത്തെടുക്കുകയും ചെയ്തത്.
Story Highlights: ottapalam murder postmortem report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here