Advertisement

അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്ത് രവീണ ഠണ്ടൻ; പരമ്പരാഗത രീതികൾ തിരുത്തിയ തീരുമാനമെന്ന് പ്രശംസ…

February 16, 2022
Google News 5 minutes Read

ഏറ്റവും പ്രിയപെട്ടവരുടെ മരണം അത്രയും വേദനിപ്പിക്കുന്ന ഒന്നാണ്. പക്ഷെ മരണാന്തര ചടങ്ങുകളിൽ പലതിലും സ്ത്രീകൾക്ക് അനുമതി നിഷേധിക്കുന്നത് ഇപ്പോഴും തുടർന്നുപോരുന്ന ആചാരങ്ങളിൽ ഉൾപ്പെടുന്നു. സ്ത്രീയായതിന്റെ പേരിൽ ഇത്തരം ആചാരങ്ങളിൽ പങ്കെടുക്കാൻ പറ്റാത്തതിൽ വിഷമിക്കുന്നവരും നിരവധിയാണ്. പക്ഷെ കഴിഞ്ഞ കുറച്ച കാലമായി ഈ രീതിയ്ക്ക് ചെറിയ തരത്തിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. അതിൽ ഒരു പേര് കൂടി രവീണ ഠണ്ടൻ. തന്റെ പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ നേടുന്നത്.

രവീണയുടെ അച്ഛനും സംവിധായകനുമായ രവി ഠണ്ടൻ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്. തുടർന്ന് അച്ഛനെക്കുറിച്ച് നീണ്ട ഒരു കുറിപ്പും രവീണ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജീവിതത്തിൽ അത്രത്തോളം പ്രിയപ്പെട്ട ഒരാളുടെ വേർപാടിന്റെ ദുഃഖം വ്യക്തമാക്കുന്നതാണ് പോസ്റ്റ്. ‘അച്ഛൻ എപ്പോഴും എനിക്കൊപ്പം ഉണ്ട്. ‍ഞാൻ അച്ഛനൊപ്പവും ഉണ്ട്. മരണത്തിന് ഞാൻ വിട്ടുകൊടുക്കില്ല. ഒരുപാട് സ്നേഹം പപ്പാ’ എന്നാണ് രവീണ കുറിച്ചത്. അച്ഛൻ വേദനിക്കുമ്പോൾ തനിക്കും വേദനിച്ചിരുന്നുവെന്നും സങ്കടത്തിലാവുമ്പോൾ കണ്ണീർ പങ്കിട്ടിരുന്നുവെന്നും അച്ഛൻ ചിരിക്കുമ്പോൾ തനിക്കുള്ളിൽ സന്തോഷം നിറഞ്ഞിരുന്നുവെന്നും രവീണ കുറിച്ചു.

രവീണ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കു നേതൃത്വം നൽകുമ്പോൾ ഒപ്പം ഭർത്താവ് അനിൽ തഡാനിയും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. സാധാരണ ഗതിയിൽ ഹിന്ദു ആചാര പ്രകാരം ആൺമക്കളാണ് മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകൾ ചെയ്യുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് അച്ഛന്റെ മരണാനന്തര കർമങ്ങൾ രവീണ ചെയ്തത്. പിതാവിന്റെ അവസാനയാത്രയിൽ അനുഗമിച്ചതും രവീണ തന്നെയാണ്. അതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജെൻഡർ സ്റ്റീരിയോടൈപ്പുകളെ ഇല്ലാതാക്കണമെന്നും ഇതിനെ പ്രശംസിച്ചും നിരവധി പേർ പോസ്റ്റിന് താഴെ കമന്റുകളും ഉണ്ട്.

Story Hhlights: Raveena Tandon performs last rites of father Ravi Tandon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here