Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16/02/22)

February 16, 2022
1 minute Read

ആറ്റുകാൽ പൊങ്കാല നാളെ; ഇത്തവണയും പൊങ്കാല പണ്ടാര അടുപ്പിലും വീടുകളിലും

ആറ്റുകാൽ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 ന് പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അർപ്പിക്കുന്നത്. ഭക്തർക്ക് വീടുകളിൽ ഈ സമയത്ത് പൊങ്കാലയിടാം.

ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി അന്തരിച്ചു

ഹിന്ദി സംഗീതസംവിധായകന്‍ ബപ്പി ലാഹിരി (69) അന്തരിച്ചു. മുബൈയിലായിരുന്നു അന്ത്യം. ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരിയാണ് ഇന്ത്യന്‍ സിനിമയില്‍ സിന്തസൈസ് ചെയ്ത ഡിസ്‌കോ സംഗീതത്തിന്റെ ഉപയോഗം ജനപ്രിയമാക്കിയത്. സ്വന്തം രചനകളില്‍ ചിലത് അദ്ദേഹം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയം ചർച്ചയായില്ലെന്ന് വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയൻ എസ് എൻ ഡി പി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നടത്തി. ആലപ്പുഴ സി പി ഐഎം ജില്ലാ സമ്മേളനത്തിന് എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന സ്വകാര്യ റിസോർട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. സൗഹൃദ കൂടിക്കാഴ്ചയെന്നും രാഷ്ട്രീയം ചർച്ചയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കായിരിക്കും. കോടതി വിധി ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

കെ.എസ്.ഇ.ബി സമരം ശക്തം; പ്രശ്‌നം പരിഹരിക്കാൻ എൽ.ഡി.എഫ് നീക്കം

കെ.എസ്.ഇ.ബി ചെയർമാനെതിരായ സമരം ശക്തമാക്കി ഇടത് തൊഴിലാളി സംഘടനകൾ. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം ഇന്ന് സമരപ്പന്തലിലെത്തും. പ്രശ്‌നം പരിഹരിക്കാൻ എൽ ഡി എഫ് നീക്കം തുടങ്ങിക്കഴിഞ്ഞു. എ വിജയരാഘവൻ സമരക്കാരുമായി നാളെ ചർച്ച നടത്തും. മന്ത്രി കെ കൃഷ്ണൻ കുട്ടി, കാനം രാജേന്ദ്രൻ,എളമരം കരീം എന്നിവർ ചർച്ചയിൽ പങ്കെടുക്കും

ബോംബ് നിര്‍മിച്ചത് മിഥുനെന്ന് പൊലീസ്

കണ്ണൂര്‍ തോട്ടടയില്‍ വിവാഹാഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ വെച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസില്‍ ബോംബ് നിര്‍മിച്ചത് മിഥുനെന്ന് പൊലീസ്. മിഥുന്‍ കുറ്റംസമ്മതിച്ചതായി കണ്ണൂര്‍ എസിപി പി.പി.സദാനന്ദന്‍ പറഞ്ഞു. കേസില്‍ മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. മിഥുന്‍, ഗോകുല്‍, സനാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മിഥുന്‍, ഗോകുല്‍, അക്ഷയ് എന്നിവര്‍ ചേര്‍ന്നാണ് ബോംബ് നിര്‍മിച്ചത്. സനാദ് തോട്ടട പ്രദേശത്ത് തന്നെയുള്ള മിഥുന്റെ സുഹൃത്താണ്. വടിവാളുമായി സ്ഥലത്തെത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ബോംബുണ്ടാക്കിയ സ്ഥലവും ബോംബുണ്ടാക്കാനുപയോഗിച്ച സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടവും കണ്ടെത്തിയതായും എസിപി അറിയിച്ചു. മിഥുന്റെ വീടിന്റെ പരിസരത്താണ് ബോംബുണ്ടാക്കിയത്. പരീക്ഷണം നടത്തിയത് മിഥുന്റെ വീടിന്റെ പരിസരത്താണ്. മരിച്ച ജിഷ്ണു ബോംബുമായി എത്തിയെന്നത് ശരിയല്ല. ബോംബ് നിര്‍മിച്ചിരുന്ന കാര്യവും ജിഷ്ണുവിന് അറിയില്ലായിരുന്നു. കൂടുതല്‍ പ്രതികളെ സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു.

മതപരമായ കാര്യങ്ങൾ പറയാൻ ഗവർണർ പദവി ഉപയോഗപ്പെടുത്തരുത്; മുസ്ലിം ലീഗ്

ന്യൂനപക്ഷങ്ങൾക്കെതിരായ ഗവർണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവർണർ അംഗീകരിക്കാത്ത വേഷമാണ് പലരും ഇവിടെ ധരിക്കുന്നതെന്ന് ഓർക്കണം. ഗവർണർ പദവിയിലിരുന്നുകൊണ്ട് ഹിജാബിനെ തള്ളിക്കളയുന്നതിൽ വലിയ ഔചിത്യകുറവുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ

യുക്രൈൻ അതിർത്തിയിൽ നിന്ന് സൈനിക പിന്മാറ്റം പ്രഖ്യാപിച്ച് റഷ്യ. റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് നിന്ന് പിന്മാറുന്നതായാണ് പ്രഖ്യാപനം. യുക്രൈൻ അതിർത്തിയില്‍നിന്നുള്ള സേന പിന്മാറ്റത്തിന്റെ ദൃശ്യം റഷ്യ പുറത്തുവിട്ടു. , അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചെന്നും യുദ്ധത്തിന് ആഗ്രഹമില്ലെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ പറഞ്ഞിരുന്നു.

മാതമംഗലം സംഭവം; ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ 21ന് ചർച്ച

വ്യവസായങ്ങൾ പൂട്ടിക്കുക സർക്കാർ നയമല്ലെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ മാതമംഗലം വിഷയം പരിഹരിക്കാനുള്ള ഉഭയകക്ഷി ചർച്ച ഈ മാസം 21 ന് നടക്കും. ലേബർ കമ്മീഷണർ എസ്.ചിത്ര ഐ. എ. എസിന്റെ നേതൃത്വത്തിലാണ് ചർച്ച. സ്ഥാപനമുടമയുമായും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ചർച്ച നടത്തും.

മതപരമായ കാര്യങ്ങൾ പറയാൻ ഗവർണർ പദവി ഉപയോഗപ്പെടുത്തരുത്; മുസ്ലിം ലീഗ്

ന്യൂനപക്ഷങ്ങൾക്കെതിരായ ഗവർണറുടെ പ്രസ്താവന അപകടകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഹിജാബ് വിഷയത്തിൽ ഗവർണറുടെ പ്രതികരണം ആശങ്കപ്പെടുത്തുന്നു. ഗവർണർ അംഗീകരിക്കാത്ത വേഷമാണ് പലരും ഇവിടെ ധരിക്കുന്നതെന്ന് ഓർക്കണം. ഗവർണർ പദവിയിലിരുന്നുകൊണ്ട് ഹിജാബിനെ തള്ളിക്കളയുന്നതിൽ വലിയ ഔചിത്യകുറവുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Story Highlights: Todays Headlines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top