Advertisement

ഉത്തർപ്രദേശിൽ വാഹനാപകടം; ഒരു കുടുംബത്തിലെ 5 പേർ ഉൾപ്പെടെ 6 മരണം

February 16, 2022
1 minute Read

ഉത്തർപ്രദേശിലെ ബരാബങ്കിയിൽ അയോധ്യ-ലക്‌നൗ ദേശിയ പാതയിൽ വാഹനാപകടം. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു.

സൂറത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ച കാർ നാരായൺപൂർ ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് അപകടം. അമിതവേഗതയിൽ എത്തിയ കാർ വഴിയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരിൽ കാർ ഡ്രൈവറും ഉണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

കട്ടർ ഉപയോഗിച്ചാണ് ഇവരെ കാറിൽ നിന്ന് പുറത്തെടുത്തത്. അവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അജയ് കുമാർ വർമ (33), ഭാര്യ സ്വപ്ന (28), രണ്ട് മക്കളായ ആര്യൻ (8), യാഷ് (10), സഹോദരൻ രാംജൻം (28), ഡ്രൈവർ അജയ് കുമാർ യാദവ് (36) എന്നിവരാണ് കൊല്ലപ്പെട്ടത്.

Story Highlights: up-6-killed-as-car-rams-into-truck-on-ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top