രണ്ടാം ഭാര്യയ്ക്ക് മരിച്ചുപോയ ഭർത്താവിന്റെ പെൻഷൻ ലഭിക്കുമോ ? വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

ആദ്യ വിവാഹ ബന്ധം നിയപരമായി വേർപെടുത്താതെ രണ്ടാം വിവാഹം നടന്ന സാഹചര്യത്തിൽ രണ്ടാം ഭാര്യയ്ക്ക് മരിച്ചുപോയ ഭർത്താവിന്റെ പെൻഷനിൽ അവകാശമില്ലെന്ന് ബോംബേ ഹൈക്കോടതി. ജസ്റ്റിസ് എസ്.ജെ കതവല്ല, മിലിന്ദ് ജാദവ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ( will second wife get pension )
മുംബൈ സോലാപൂർ സ്വദേശിയായ ശാമൾ താതെയാണ് പെൻഷൻ നിഷേധിച്ച സംസ്ഥാന സർക്കാർ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജിയാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് തള്ളിയത്.
1996 ലാണ് സോളാപൂർ ജില്ലാ കളക്ടറുടെ ഓഫിസിലെ പ്യൂണായിരുന്ന മഹാദിയോ മരിച്ചത്. ശാമളിനെ മഹാദിയോ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. മഹാദിയോയുടെ മരണ ശേഷം, ആദ്യ ഭാര്യത്ത് മഹാദിയോയുടെ 90 ശതമാനം റിട്ടയർമെന്റ് ആനുകൂല്യങ്ങളും ലഭിച്ചു. രണ്ടാം ഭാര്യയായ ശാമളിന് പ്രതിമാസ പെൻഷനും ലഭിക്കുമെന്ന ധാരണയിലെത്തി. എന്നാൽ മഹാദിയോയുടെ ആദ്യ ഭാര്യ ക്യാൻസറിനെ തുടർന്ന് മരിച്ചതോടെ തനിക്ക് മഹാദിയോയുടെ പെൻഷൻ കുടിശിക ലഭിക്കണമെന്നുകാട്ടി സർക്കാരിന് അപേക്ഷ നൽകി. എന്നാൽ 2007നും 2014 നും ഇടയിൽ ശാമൾ നൽകിയ നാല് അപേക്ഷകളും സർക്കാർ തള്ളി.
Read Also : സൂപ്പർമാർക്കറ്റ് ജീവനക്കാരിയെ സഹപ്രവർത്തകയുടെ ഭർത്താവ് മർദിച്ച സംഭവം; കേസിൽ പൊലീസിന് വീഴ്‌ചയില്ലെന്ന് സി ഐ
2019 ലാണ് ശാമൾ ഹൈക്കോടതിയെ സമീപിക്കുന്നത്. മഹാദിയോയുടെ മൂന്ന് കുട്ടികളുടെ അമ്മയാണ് താനെന്നും, ഭാര്യാ-ഭർത്താവ് എന്ന നിലയിൽ സമൂഹത്തിൽ തന്നെയും മഹാദിയോയെയും അറിയാമെന്നും പെൻഷൻ ലഭിച്ചിരുന്ന ആദ്യ ഭാര്യ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ തനിക്ക് മഹാദിയോയുടെ പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്നായിരുന്നു ശാമളിന്റെ വാദം.
എന്നാൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് ഹിന്ദു വിവാഹ നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്ന് സുപ്രിംകോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. കുടുംബ പെൻഷന് നിയമപരമായി വിവാഹിതയായ ഭാര്യയ്ക്ക് മാത്രമേ അവകാശമുള്ളുവെന്ന സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.
Story Highlights: will second wife get pension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here