കൊവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരായ ഹര്‍ജി: എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം

പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഏകപക്ഷീയമായി നിരക്കുകള്‍ കുറച്ച നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകള്‍ കോടതിയെ സമീപിച്ചത്. ലാബ് ഉടമകളുടെ ഹര്‍ജി അടുത്തമാസം മൂന്നിന് ഹൈക്കോടതി പരിഗണിക്കും. ഈ പശ്ചാത്തലത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദമായ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് 300 രൂപയും ആന്റിജന്‍ പരിശോധനയ്ക്ക് 100 രൂപയുമാക്കിയാണ് സര്‍ക്കാര്‍ പരിശോധന നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചത്. പരിശോധന നിരക്കുകള്‍ പുനപരിശോധിച്ചില്ലെങ്കില്‍ കൊവിഡ് പരിശോധന നടത്തില്ലെന്ന നിലപാടിലാണ് ലാബ് ഉടമകള്‍.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 500 രൂപയും ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും തന്നെ ഈടാക്കണമെന്നാണ് ലാബ് ഉടമകളുടെ ആവശ്യം. പരിശോധന നിരക്കുകള്‍ കുറച്ചതിനെതിരെ സ്വകാര്യ ലാബ് ഉടമകളുടെ സംഘടനകള്‍ വിവിധ ജില്ലകളില്‍ ധര്‍ണയും പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സമവായത്തിലൂടെ മാത്രമേ പരിശോധന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ലാബ് ഉടമകളുടെ സംഘടനകള്‍ വാദിക്കുന്നത്.
Story Highlights: covid testing rates lab owners plea in high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here