കോഴിക്കോട് ബോംബ് സ്ഫോടനം; സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ്

കോഴിക്കോട് വടകര ചെണ്ടത്തൂരിൽ ബോംബ് സ്ഫോടനം നടന്ന വീട്ടിൽ പൊലീസ് പരിശോധന. സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തതായി റൂറൽ എസ് പി ശ്രീനിവാസ് വ്യക്തമാക്കി. പഞ്ചായത്ത് മെമ്പർ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഓലപ്പടക്കത്തിന്റെ മരുന്നെടുത്ത് സ്‌ഫോടക വസ്തു നിർമ്മിക്കാൻ ശ്രമിച്ചെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിൽ പരുക്കേറ്റയാളുടെ മൊഴി രേഖപ്പെടുത്തുമെന്ന് റൂറൽ എസ് പി അറിയിച്ചു.
Read Also :കോഴിക്കോട് ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനം
സ്‌ഫോടനത്തിൽ ആർഎസ്എസ് പ്രവർത്തകന് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിൽ ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിന്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. വടകര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിരുന്നു. പരുക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഹരി പ്രസാദിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയുകയുള്ളൂ.ആശുപത്രിയില്‍ ഇയാള്‍ക്ക് പോലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.
Story Highlights: Kozhikode bomb blast Police registered case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here