Advertisement

സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാം, സുരക്ഷിതമായി; ഒന്നാം സ്ഥാനത്ത് മദിന, മൂന്നാം സ്ഥാനത്ത് ദുബായിയും..

February 17, 2022
2 minutes Read

സ്ത്രീകൾ നേരെയുള്ള ആക്രമണങ്ങൾ, അവർ നേരിടുന്ന വിവേചനപരമായ പ്രശ്നങ്ങൾ ഏറെയാണ്. ഇതിനെതിരെ സമൂഹത്തിൽ നിരവധി ചർച്ചകളും മുന്നേറ്റങ്ങളും നടക്കുന്ന കാലത്തിലൂടെയുമാണ് നമ്മൾ കടന്നുപോകുന്നത്. സമൂഹത്തിലെ പ്രധാന മേഖലകളിലെല്ലാം ഇന്ന് സ്ത്രീ സാന്നിധ്യം ഉണ്ട്. സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പറ്റുന്ന ഇടം ഏതാണെന്ന് അറിയാമോ? യുകെ ആസ്ഥാനമായുള്ള ട്രാവൽ ഇൻഷുറൻസ് കമ്പനിയായ ഇന്‍ഷുര്‍ മൈ ട്രിപ്പ് നടത്തിയ പഠനമനുസരിച്ച്, ഒന്നാം സ്ഥാനത്ത് സൗദി അറബിയയിലെ മദിന സിറ്റിയാണ് തെരെഞ്ഞെടുത്തിരിക്കുന്നത്. നഗരത്തിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവായതിനാൽ, സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ നഗരമായി ദുബായും വിലയിരുത്തപ്പെട്ടു. രണ്ടാം സ്ഥാനത്ത് തായ്‌ലൻഡിലെ ചിയാങ് മായും ആണുള്ളത്.

സൈറ്റിന്റെ റിപ്പോർട്ട് പ്രകാരം ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ 84 ശതമാനവും സ്ത്രീകളാണ്. അതുകൊണ്ട് തന്നെ അവർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റുന്ന ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താൻ ഒരു പഠനം നടത്തിയത്. “യാത്രയിൽ സുരക്ഷിതത്വം അനുഭവിക്കാൻ എല്ലാവരും അർഹരാണ്. ഇന്‍ഷുര്‍ മൈ ട്രിപ്പിൽ, യാത്രയിൽ നിന്നുള്ള ആശങ്കകൾ അകറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു. കാരണം യാത്രകൾ എന്നും രസകരമായിരിക്കണം,” ഇന്‍ഷുര്‍ മൈ ട്രിപ്പ് സീനിയർ വൈസ് പ്രസിഡന്റ് സൂസാൻ മാരോ പറഞ്ഞു. “ഒരു കൂട്ടാളിയോടോ അല്ലാതെയോ യാത്ര ചെയ്യാൻ ഈ പഠനം കൂടുതൽ സ്ത്രീകളെ പ്രാപ്തരാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”

ലോകമെമ്പാടുമുള്ള പ്രധാന നഗരങ്ങളെ 10 ൽ എത്ര ലഭിക്കുന്നു എന്ന മാനദണ്ഡത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്‍ഷുര്‍ മൈ ട്രിപ്പിൽ ഓരോ നഗരത്തിലും ലഭ്യമായ ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ച്, “രാത്രിയിൽ ഒറ്റയ്ക്ക് സുരക്ഷിതമായ യാത്ര, ആ രാജ്യത്തെ ആക്രമണങ്ങളുടെ നിരക്ക് തുടങ്ങിയ നോക്കിയാണ് രാജ്യത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

Read Also : ഓട്ടോക്കുള്ളിൽ ടാബ് മുതൽ ഫ്രിഡ്ജ് വരെ; ഇത് അണ്ണാദുരൈയുടെ സ്റ്റൈലൻ ഓട്ടോ…

ഒറ്റയ്‌ക്ക് ഒരു യാത്രികനായി സന്ദർശിക്കാൻ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ സൗദി അറേബ്യയിലെ മദീന ഏറ്റവും സുരക്ഷിതം. 10-ൽ 10 സ്‌കോറും നേടിയാണ് മദീനയുടെ ഈ നേട്ടം. തായ്‌ലൻഡിന്റെ ചിയാങ് മായ് 9.06 സ്‌കോറുമായി രണ്ടാം സ്ഥാനത്തെത്തി. തൊട്ടുപിന്നാലെ 9.04 സ്‌കോർ നേടി ദുബായ്. ജപ്പാനിലെ ക്യോട്ടോ (9.02), ചൈനയിലെ മക്കാവു (8.75) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. “മൊത്തത്തിൽ ദുബായിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്, ഒരു സ്ത്രീ എന്ന നിലയിൽ യാത്ര ചെയ്യാനുള്ള സുരക്ഷിതമായ സ്ഥലമായി കണക്കാക്കപ്പെടുന്നു. ദുബായിലെ പൊതുഗതാഗതത്തിൽ ഭൂരിഭാഗവും ‘സ്ത്രീകൾക്ക് മാത്രമായി വിഭാഗം’ ഒരുക്കിയിട്ടുണ്ട് .

ഏറ്റവും കുറഞ്ഞ സുരക്ഷാ റേറ്റിംഗ് ഉള്ള നഗരങ്ങൾ പരിശോധിക്കുമ്പോൾ, ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് 10-ൽ പൂജ്യമായി റാങ്ക് ചെയ്തു. മൊത്തത്തിലുള്ള സുരക്ഷാ റേറ്റിംഗിൽ ഉയർന്ന കുറ്റകൃത്യങ്ങളുടെ നിരക്ക് ഒരു വലിയ ഘടകമായിരുന്നു. ഡൽഹിയും ഇതിൽ ഇടം പിടിച്ചിട്ടുണ്ട്.

Story Highlights: madina is the safest cities for women to travel alone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top