നയപ്രഖ്യാപത്തിൽ ഒപ്പിടുകയെന്നത് ഗവർണറുടെ ഭരണഘടനാ ബാധ്യത : എംഎം മണി

നയപ്രഖ്യാപത്തിൽ ഒപ്പിടുകയെന്നത് ഗവർണറുടെ ഭരണഘടനാ ബാധ്യതയാണെന്ന് മുൻ മന്ത്രി എംഎം മണി. നയപ്രഖ്യാപനത്തിൽ ഒപ്പിട്ടില്ലെങ്കിൽ ഗവർണറുടെ അന്തസാണ് പോവുകയെന്നും എംഎം മണി പറഞ്ഞു. ( mm mani about governor )
‘ഗവർണർ അഞ്ച് തവണ കൂറ് മാറിയ വ്യക്തിയാണ്. ഇപ്പോൾ ബിജെപിയിലാണ്. അദ്ദേഹം പറയുകയാണ് മന്ത്രിമാരുടെ ഓഫിസിൽ രാഷ്ട്രീയക്കാർ പാടില്ല. രാഷ്ട്രീയക്കാരല്ലാത്ത ആരെങ്കിലും ഈ സമൂഹത്തിലുണ്ടോ ? എന്തെങ്കിലും രാഷ്ട്രീയമില്ലാത്ത ആരെങ്കിലും ഇവിടെയുണ്ടോ ? സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നടപടികളൊക്കെ അദ്ദേഹം നടത്തിയിട്ടുണ്ട്. സർക്കാരിനല്ല, നാടിനാണ് തലവേദന’- എംഎം മണി പറയുന്നു.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുള്ള പെൻഷൻ സർക്കാർ ഖജനാവിൽ നിന്നാണ് പോകുന്നത്. ഗവർണറുടെ വീട്ടിൽ നിന്നല്ലെന്നും എം.എം മണി പറഞ്ഞു.
Read Also : നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടു
പ്രതിസന്ധികൾ വിരാമമിട്ട് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. തന്നെ ചൊടിപ്പിച്ച ഉദ്യോഗസ്ഥൻ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ മാറ്റിയതിന് പിന്നാലെയാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഈ അടുത്ത് ജന്മഭൂമി മുൻ എഡിറ്ററെ എതിർപ്പ് പരസ്യമാക്കി തന്നെ ഗവർണറുടെ പിആർഒ ആയി സർക്കാർ നിയമിച്ചിരുന്നു. ഇത് മന്ത്രിസഭ അംഗീകരിച്ചെങ്കിലും സജീവ രാഷ്ട്രീയ പ്രവർത്തകനെ നിയമിച്ചതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തികൊണ്ടാണ് പിആർഒയുടെ നിയമനത്തിന് സർക്കാർ അംഗീകാരം നൽകിയത്. എന്നാൽ സർക്കാരിന്റെ വിയോജിപ്പ് പരസ്യപ്പെടുത്തിയതോടെ ഗവർണർ സർക്കാരുമായി ഇടയുകയായിരുന്നു. തുടർന്നാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.
Story Highlights: mm mani about governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here