Advertisement

റോയ് വയലാറ്റ് ഉൾപ്പെട്ട പോക്സോ കേസ്; മൂന്നാം പ്രതി അഞ്ജലിക്കെതിരെ വീണ്ടും കേസ്

February 17, 2022
2 minutes Read

റോയ് വയലാറ്റ് ഉൾപ്പെട്ട പോക്സോ കേസിൽ മൂന്നാം പ്രതി അഞ്ജലിക്കെതിരെ വീണ്ടും കേസ്. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അഞ്ജലി റീമ ദേവ് പേര് വിവരങ്ങൾ വെളിപ്പെടുത്തി എന്ന് പരാതി ലഭിച്ചിരുന്നു. സംഭവം അന്വേഷിക്കാൻ സൈബർ സെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ നടപടി ഉണ്ടാകും. അഞ്ജലിയ്ക്കെതിരെ കോഴിക്കോട് ജില്ലയിൽ കേസുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്മിഷണർ എ വി ജോർജ്ജ് പ്രതികരിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അഞ്ജലി നടത്തിയ ആക്ഷേപം.എന്നാൽ അഞ്ജലി മയക്ക് മരുന്ന് ഇടപാടിലെ കണ്ണിയാണെന്നും വിവരങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരിയും വെളിപ്പെടുത്തി.

പോക്സോ കേസിൽ നന്പർ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം 3 പേർക്കെതിരെ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളിൽ ഒരാളായ അഞ്ജലി തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നത്. പെൺകുട്ടിയുമായി ബാറിലടക്കമെത്തിയത് അമ്മയാണെന്നും പരാതിക്കാർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് അഞ്ജലിയുടെ പുതിയ ആരോപണം.

Read Also : റോയ് വയലാറ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

എന്നാൽ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിൻവലിപ്പിക്കാനാണ് അഞ്ജലിയുടെ ശ്രമമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

Story Highlights: No 18 hotel POCSO case: Anjali Reema Dev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top