പഞ്ചാബില്‍ കോണ്‍ഗ്രസ് തരംഗം; ചന്നിയുടെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്ന് പ്രിയങ്കാ ഗാന്ധി

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗിന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ‘പഞ്ചാബ് ഭരിക്കേണ്ടത് പഞ്ചാബികള്‍ ആണെന്നാണ് മുഖ്യമന്ത്രി ചരണ്‍ജിത് ചന്നി പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണ്. ഉത്തര്‍പ്രദേശില്‍ നിന്ന് ആര്‍ക്കും പഞ്ചാബില്‍ വന്ന് ഭരിക്കാന്‍ താത്പര്യമുണ്ടെന്ന് തോന്നുന്നില്ല’ പ്രിയങ്ക ഗാന്ധി എഎന്‍ഐയോട് പറഞ്ഞു .
ഉത്തര്‍പ്രദേശില്‍ നിന്നോ ബിഹാറില്‍ നിന്നോ ആരെയും പഞ്ചാബിലേക്ക് അടുപ്പിക്കരുത്’ എന്നായിരുന്നു പ്രിയങ്കാ ഗാന്ധിക്കൊപ്പം നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞത്. പരാമര്‍ശത്തിനുപിന്നാലെ ആംആദ്മി പാര്‍ട്ടിയും ബിജെപിയും കോണ്‍ഗ്രസിനും ചന്നിക്കും നേരെ വിമര്‍ശനവുമായെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
ബിജെപിയെ കുറ്റപ്പെടുത്തിയ പ്രിയങ്ക ഗാന്ധി യുപിയിലെ കര്‍ഷകരെ ബിജെപി അപമാനിച്ചുവെന്ന് കുറ്റപ്പെടുത്തി. ‘ബിജെപിയുടെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനമിടിപ്പിച്ച് നിരപരാധികളായ കര്‍ഷകരെ കൊന്നൊടുക്കി. പഞ്ചാബിലെ കാര്യമെടുത്താല്‍, തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മാത്രമാണ് പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയത്. മാസങ്ങളോളം ഇവിടെ കര്‍ഷക പോരാട്ടങ്ങള്‍ നടന്നു. പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ല. സംസ്ഥാനത്ത് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിച്ചിരിക്കുകയാണ്’. പ്രിയങ്ക പറഞ്ഞു.
ബിജെപിക്കും എഎപിക്കും അവരുടെ താത്പര്യങ്ങള്‍ മാത്രം നടപ്പാക്കുകയാണ് പഞ്ചാബില്‍ വേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ശക്തമായ സര്‍ക്കാരിനെയാണ് പഞ്ചാബില്‍ വേണ്ടതെന്നാണ് ചന്നിജി പറഞ്ഞത്. പഞ്ചാബില്‍ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കും’. പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഈ മാസം 20നാണ് പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണും.
Story Highlights: priyanka gandhi, punjab election 2022, congress, charanjit singh channi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here