Advertisement

ഓര്‍ത്തഡോക്‌സ് മെത്രോപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രിംകോടതി

February 17, 2022
1 minute Read

ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് തടയില്ലെന്ന് സുപ്രിംകോടതി. മൂന്നാഴ്ചയ്ക്ക് ശേഷം യാക്കോബായ സഭയുടെ ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. ഈ മാസം 25നാണ് ഓര്‍ത്തഡോക്‌സ് സഭാ മെത്രാപ്പൊലീത്തമാരുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഴ് വൈദികര്‍ക്ക് മെത്രാപ്പൊലീത്ത പട്ടം നല്‍കുന്നതിനെതിരെയായിരുന്നു സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടിരുന്നത്. 25ന് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ അടിയന്തരമായി അപേക്ഷ പരിഗണിക്കണമെന്നും ആവശ്യമുണ്ടായിരുന്നു.

മുന്‍പും തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുന്നതിനുള്ള അപേക്ഷ കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നെങ്കിലും കോടതി സ്‌റ്റേ ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ചിരുന്നു. സഭാധ്യക്ഷനായി ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്ക ബാവയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവും സുപ്രിംകോടതിയ്ക്കുമുന്നില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

Story Highlights: supreme court on orthodox election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top