Advertisement

25 വര്‍ഷത്തോളം മാമോദീസ പ്രാര്‍ത്ഥന തെറ്റിച്ചു; ആയിരക്കണക്കിന് പേരുടെ മാമോദീസ ആസാധുവായി

February 17, 2022
Google News 2 minutes Read

25 വര്‍ഷമായി മാമോദീസ പ്രാര്‍ത്ഥന തെറ്റിച്ച് ചൊല്ലിയ പുരോഹിതന്‍ രാജിവെച്ചു. അരിസോണയിലെ ഫിനിക്സ് രൂപതയിലെ ആന്‍ട്രസ് അരാന്‍ഗോ എന്ന പുരോഹിതനാണ് മാമോദീസ സമയത്തെ പ്രാര്‍ത്ഥന തെറ്റിച്ചു ചൊല്ലിയതിന്റെ പേരില്‍ രാജി വെച്ചത്.
‘ഞാന്‍ നിന്നെ സ്‌നാനപ്പെടുത്തുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ശുശ്രുഷ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പുരോഹിതന്‍ ‘ഞങ്ങള്‍ നിങ്ങളെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്‌നാനം കഴിപ്പിക്കുന്നു’ എന്ന് പറഞ്ഞാണ് ആരംഭിച്ചത്. ‘ഞാന്‍’ എന്നതിന് പകരം ‘ഞങ്ങള്‍’ എന്ന് പദമാണ് അദ്ദേഹം ഉപയോഗിച്ചത്.
കത്തോലിക്ക സഭയുടെ വിശ്വാസ പ്രകാരം യേശു ക്രിസ്തുവിന് മാത്രമേ സ്നാനം നടത്താന്‍ അധികാരമുള്ളൂ. അല്ലാതെ സമൂഹത്തിനോ സഭയക്കോ ഇല്ലെന്നാണ് പറയുന്നത്. ഗുരുതരമായ പിഴവ് ആരാധാനാലയ അധികൃതര്‍ കണ്ടെത്തിയതോടെ പുരോഹിതന്‍ മാപ്പ് അപേക്ഷിച്ച് രാജിവെയ്ക്കുകയായിരുന്നു.
എന്നാല്‍ പുരോഹിതന്‍ രാജി വെച്ചാലും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്നാണ് വിശ്വാസികള്‍ പറയുന്നത്. 25 വര്‍ഷത്തോളമായി പുരോഹിതന്റെ കാര്‍മികത്വത്തില്‍ നടന്ന മാമോദീസകളെല്ലാം അസാധുവായതോടെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് വിശ്വാസികള്‍. വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അരാംഗോയുടെ മാമോദീസ സ്വീകരിച്ചവരോ അവരുടെ കുട്ടികളെ സ്‌നാനപ്പെടുത്തിയവരോ സ്വമേധയാ മുന്നോട്ട് വരണമെന്ന് പള്ളി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Story Highlights: THOUSANDS of his baptisms are invalid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here