Advertisement

വിവാഹാഘോഷത്തിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; യുപിയില്‍ 11 പേര്‍ക്ക് ദാരുണാന്ത്യം

February 17, 2022
1 minute Read
uttarpradesh

ഉത്തര്‍പ്രദേശില്‍ വിവാഹ ആഘോഷത്തിനിടെ കിണറ്റില്‍ വീണ് പതിനൊന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് സ്ത്രീകളും ആറ് പെൺകുട്ടികളുമാണ് മരിച്ചത്. കുഷിനഗര്‍ ജില്ലയിലെ നെബുവ നൗറംഗിയ മേഖലയിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ആഘോഷങ്ങള്‍ക്കിടെ അബദ്ധത്തില്‍ സ്ലാബ് തകര്‍ന്നാണ് അപകടമുണ്ടായതെന്ന് കുശിനഗര്‍ ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗം പറഞ്ഞു. നിരവധി ആളുകള്‍ ഇരുന്നതോടെ കിണറിന് മുകളില്‍ ഇട്ടിരുന്ന സ്ലാബ് പൊട്ടുകയായിരുന്നു.

Read Also :രണ്ടാം ഭാര്യയ്ക്ക് മരിച്ചുപോയ ഭർത്താവിന്റെ പെൻഷൻ ലഭിക്കുമോ ? വിധി പുറപ്പെടുവിച്ച് ഹൈക്കോടതി

മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായമായി നല്‍കും. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights: uttarpradesh, accident, wedding, death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top