Advertisement

ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനം വിവാദത്തിലാകുന്നത് ആദ്യമല്ല

February 18, 2022
Google News 2 minutes Read

കേരള നിയസഭ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദ പ്രതിസന്ധിയിലൂടെ സര്‍ക്കാരും ഗവര്‍ണറും കടന്നുപോയത്. ( Arif Mohammad Khan ) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi Vijayan ) വ്യാഴാഴ്ച നടത്തിയ നീക്കം രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ പുതിയ അധ്യായം കുറിക്കുന്നതാണ്.
മുഖ്യമന്ത്രി നേരിട്ട് രാജ്ഭവിനിലെത്തി ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ ക്ഷുഭിതനായി തുടര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സ്ഥിതിയായി. ഒടുവില്‍ ഗവര്‍ണറുടെ അപ്രീതിക്കു കാരണക്കാരനായ പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ കൈവിടാന്‍ തീരുമാനിക്കേണ്ട അവസ്ഥയിലേക്കു സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് ജ്യോതിലാലിനെ മാറ്റിയതായി രാജ്ഭവനില്‍ അറിയിപ്പെത്തിയ ശേഷമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പു വെച്ചത്.
എന്നാല്‍ നയപ്രഖ്യാപനത്തെ സംബന്ധിച്ച വിവാദങ്ങള്‍ ഒപ്പിലൊതുങ്ങിയില്ല. ഇന്ന് ഭരണ പ്രതിപക്ഷ ഗവര്‍ണര്‍ ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നയിച്ചു. നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രിയുടെ ശരീര ഭാഷയില്‍ തന്നെ ഗവര്‍ണറോടുള്ള പ്രതിഷേധം വ്യക്തം. സഭയയിലേക്ക് പ്രവേശിച്ച ഗവര്‍ണറെ ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോ ബാക്ക്’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിപക്ഷം വരവേറ്റത്. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എഴുന്നേറ്റപ്പോഴും പ്രതിപക്ഷം പ്രതിഷേധം മുഴക്കികൊണ്ടേയിരുന്നു. ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിപക്ഷ അംഗങ്ങളെ ശാസിച്ചു. ഉത്തരവാദിത്തം മറക്കരുതെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണറുടെ ഓര്‍മപ്പെടുത്തല്‍. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ സഭയില്‍ പ്രതിപക്ഷത്തെ ശാസിക്കുന്നതും അപൂര്‍വ സംഭവമായി.
എന്നാല്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തെ ഡസ്‌കിലടിച്ച് പിന്തുണയ്ക്കാതെ ഭരണപക്ഷവും രംഗത്തെത്തി. ഡസ്‌കിലടിച്ചുള്ള പതിവ് പിന്തുണ ഒഴിവാക്കിയത് ഗവര്‍ണറോടുള്ള നീരസം മൂലമെന്നാണ് സൂചന. പ്രസംഗം തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഭരണപക്ഷം ആഹ്ലാദം പ്രകടിപ്പിച്ചില്ലെന്നത് ഏറെ ശ്രദ്ധേയമാണ്.
ഇതാദ്യമായല്ല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപനം വിവാദങ്ങളില്‍പ്പെടുന്നത്. കേരളാ ഗവര്‍ണറായി അദ്ദേഹം ചുമതലയേറ്റെടുത്തതുമുതല്‍ നടന്ന എല്ലാ നയപ്രഖ്യാപന ദിനങ്ങളും എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. 2019 സെപ്റ്റംബര്‍ ആറിനാണ് അദ്ദേഹം ഗവര്‍ണറായി ചുമതലയേറ്റെടുക്കുന്നത്. തുടര്‍ന്ന് 2020 ജനുവരിയില്‍ നിയമസഭ നയപ്രഖ്യാപന പ്രസംഗം നടത്തുന്നതിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷ അംഗങ്ങള്‍ അന്ന് തടഞ്ഞു.
പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന ഗവര്‍ണറുടെ നിലപാടിനെതിരായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ചേര്‍ന്ന് നിയമസഭയിലേക്ക് ആനയിച്ച ഗവര്‍ണറെ കവാടത്തിന് സമീപത്ത് വെച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞ് നിര്‍ത്തിയത്. ‘ഗോ ബാക്ക്’ വിളിച്ചും ഗവര്‍ണറെ തിരികെ വിളിക്കുക എന്നെഴുതിയ പ്ലക്കാര്‍ഡും, ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകളുമായിട്ടാണ് എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.
പൗരത്വനിയമ ഭേദഗതിക്കെതിരേ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയാരുന്നു ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. അന്ന് ഗവര്‍ണറുടെ ഏറെ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Story Highlights: Arif Mohammad Khan’s policy announcement controversi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here