പഞ്ചാബിൽ കോൺഗ്രസ് തരംഗമെന്ന് ചരൺജീത് സിംഗ് ഛന്നി ട്വന്റിഫോറിനോട്; വാഗ്ദാനപ്പെരുമഴയുമായി കോണ്‍ഗ്രസ് പ്രകടനപത്രിക; സ്ത്രീകള്‍ക്ക് 1 ലക്ഷം തൊഴിലവസരം

പഞ്ചാബിൽ കോൺഗ്രസ് തരംഗമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ഛന്നി ട്വന്റിഫോറിനോട് പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് സർക്കാർ ഉണ്ടാക്കും. മൂന്നിൽ രണ്ട് ഭൂരിപക്ഷം കോൺഗ്രസിന് ലഭിക്കും. പഞ്ചാബില്‍ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കോണ്‍ഗ്രസ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കിയത്.
സീനിയര്‍ നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രകടനപത്രിക പുറത്തുവന്നിരിക്കുന്നത്. ജനപ്രിയ വാഗ്ദാനങ്ങളുടെ പെരുമഴയാണ് പ്രകടനപത്രികയില്‍ ഉള്ളത്. സ്ത്രീകള്‍ക്ക് മാസം 1100 രൂപ സൗജന്യമായി ലഭിക്കുന്ന കാര്യമാണ് സുപ്രധാന വാഗ്ദാനം. ഒരു വര്‍ഷം എട്ട് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ സ്ത്രീകള്‍ക്ക് ലഭിക്കും.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
അതോടൊപ്പം സ്ത്രീകള്‍ക്കായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വ്യക്തമാക്കി. പഞ്ചാബിലെ മാഫിയ ഭരണം അവസാനിപ്പിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം.
കൂടാതെ നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ അട്ടാരി എം എൽ എ തർസെം സിംഗ് ഡിസിയെ പാർട്ടിയില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവഡത്തനങ്ങളുടെ പേരിലാണ് നടപടി. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും ശിരോമണി അകാലിദൾ (എസ്എഡി) സ്ഥാനാർത്ഥിയുമായ ഗുൽസാർ സിംഗ് റാണിക്കെയെ 10,000-ത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തി അട്ടാരി സീറ്റിൽ വിജയിച്ച ഡിസിക്ക് ഇത്തവണ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടിയുമായി അകല്‍ച്ചയിലായിരുന്നു സിറ്റിങ് എം എല്‍ എ.
Story Highlights: congress-releases-punjab-manifesto-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here