കൊവിഡ് പ്രതിരോധത്തിലെ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

അനിശ്ചിതത്വത്തിനും നാടകീയ സംഭവവികാസങ്ങള്‍ക്കുമൊടുവില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്നു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്നും ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടി.
18 വയസിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നൂറുദിന കര്‍മപരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതിഷേധവുമായെത്തിയ പ്രതിപക്ഷത്തെ ഗവര്‍ണര്‍ ശാസിക്കുന്ന നിലയുണ്ടായി. ഉത്തരവാദിത്തം മറക്കരുതെന്നാണ് ഗവര്‍ണര്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കിയത്. പ്രതിപക്ഷ നേതാവ് സംസാരിക്കാനായി എഴുന്നേറ്റപ്പോള്‍ ഗവര്‍ണര്‍ ക്ഷോഭം പ്രകടിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് ഗവര്‍ണര്‍ പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു.
Story Highlights: governor policy address in assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here