1932 ന് ശേഷം ബ്രസീലിൽ ഏറ്റവും ശക്തമായ മഴ; പ്രളയം, മണ്ണിടിച്ചിൽ; 104 പേർ മരിച്ചു

ബ്രസീലിലെ പെട്രോപോളിസിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 104 ആയി. റിയോഡി ജനീറ സ്‌റ്റേറ്റിലെ മലയോരപ്രദേശത്താണ് പെട്രോപോളിസ് സ്ഥിതി ചെയ്യുന്നത്. അഗ്നിശമന വകുപ്പ് പുറത്ത് വിട്ട വിവരങ്ങളിലാണ് ഇത്രയും പേർ മരണപ്പെട്ട വിവരം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരിയിൽ ആകെ പെയ്യേണ്ട മഴ ചൊവ്വാഴ്ച മാത്രം പ്രദേശത്ത് പെയ്തിരിക്കുകയാണ്. ഇത് മണ്ണടിച്ചിൽ, പ്രളയം തുടങ്ങിയവക്കിടയാക്കി. വീടുകളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ നശിച്ചു.
500 ലധികം രക്ഷാപ്രവർത്തകർ ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്ന് എമർജൻസി സർവീസ് അറിയിച്ചു. 35 പേരെ കൂടി കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക കണക്ക്. മരിച്ചവരിൽ 13 കുട്ടികളെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ബ്രസീലിയൻ റോയൽറ്റിയുടെ “ഇംപീരിയൽ സിറ്റി” എന്നറിയപ്പെടുന്ന റിയോ ഡി ജനീറോ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രമായ പെട്രോപോളിസിൽ 1932 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണിത്.
യുദ്ധസമാന സാഹചര്യമാണ് പ്രദേശത്തുള്ളതെന്നും അഗ്നി ശമന വിഭാഗവും പ്രാദേശിക പ്രതിരോധ സംഘങ്ങളും സംഭവസ്ഥലത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും റിയോഡി ജനീറ ഗവർണർ ക്ലാഡിയോ കാസ്‌ട്രോ പറഞ്ഞു. പ്രദേശത്തുളളവർക്ക് എല്ലാ സഹായവും ബ്രസീൽ പ്രസിഡൻറ് ജയ്ർ ബോൽസൊനാരോ വാഗ്ദാനം ചെയ്തു.
Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…
വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കുമെന്നും നിലവിൽ റഷ്യ, ഹംഗറി എന്നിവടങ്ങളിലെ ഔദ്യോഗിക യാത്രയിലുള്ള അദ്ദേഹം പറഞ്ഞു.ഡിസംബർ മുതൽ ദക്ഷിണ ബ്രസീലിലും വടക്കുകിഴക്കൻ ഭാഗത്തും കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ട്.
Story Highlights: heavy-rains-and-floods-in-brazil-104-people-died-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here