Advertisement

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും

February 18, 2022
1 minute Read

ഡൽഹിയിൽ നടന്ന വെര്‍ച്വല്‍ ഉച്ചകോടിക്ക് പിന്നാലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യുഎഇയും. കൊവിഡ് വെല്ലുവിളികള്‍ക്കിടെ യുഎഇയുമായി ഒപ്പുവെയ്ക്കുന്ന സുപ്രധാന കരാറാണിത്. വാണിജ്യമന്ത്രി പിയൂഷ് ഗോയലും, യുഎഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുള്ള ബിന്‍ തൗക്ക് അല്‍മാറിയും ചേര്‍ന്നാണ് കരാറില്‍ ഒപ്പു വച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അബുദാബി കിരീടാവകാശി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദും വെര്‍ച്വല്‍ ഉച്ചകോടിയുടെ ഭാഗമായി. വിദ്യാഭ്യാസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവച്ച ഇരു രാജ്യങ്ങളും പൊതുവായ വെല്ലുവിളികളെ കുറിച്ചും ചര്‍ച്ച ചെയ്തു.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

സുപ്രധാന കരാറില്‍ ഒപ്പു വച്ചതോടെ നിരവധി ഉത്പന്നങ്ങളുടെ ഇറക്കുമതി നികുതി കുറയും. രത്നങ്ങള്‍, ആഭരണങ്ങള്‍,വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി ഗണ്യമായി കൂട്ടാനുമാകും. ഡിജിറ്റല്‍ വ്യാപാരവും കരാറിന്‍റെ ഭാഗമാകും.അഞ്ച് വര്‍ഷം കൊണ്ട് നൂറ് ബില്യണ്‍ ഡോളറിന്‍റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാനാകുമെന്നാണ് കണക്ക് കൂട്ടല്‍.

കരാറിലൂടെ ഉഭയകക്ഷി വ്യാപാരം 60 ബില്യണ്‍ ഡോളറില്‍ നിന്ന് നൂറ് ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍. സെപ്റ്റംബറിലാണ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ തയ്യാറാക്കിയത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് കരാറില്‍ ഒപ്പ് വയ്കുന്നത് വൈകുകയായിരുന്നു.

Story Highlights: india-and-uae-signed-free-trade-agreement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top