Advertisement

ഡീസല്‍ തുക ഐഒസി വര്‍ധിപ്പിച്ചു; കെഎസ്ആര്‍ടിസി പുറത്തു നിന്ന് ഇന്ധനം വാങ്ങും

February 18, 2022
1 minute Read

കെഎസ്ആര്‍ടിസിയുടെ ഡീസല്‍ തുക ഐഒസി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ പുറത്ത് നിന്ന് ഇന്ധനം വാങ്ങാന്‍ കെഎസ്ആര്‍ടിസി. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പുറത്തുനിന്ന് ഇന്ധനം വാങ്ങാന്‍ തീരുമാനം.
ഇന്നലെയാണ് കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുത്തനെ കൂട്ടിയത്. കെഎസ്ആര്‍ടിസിയെ ബള്‍ക്ക് പര്‍ച്ചെയ്സര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ലിറ്ററിന് 98 രൂപ 15 പൈസയാക്കി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വില നിശ്ചയിച്ചു. പുതിയ നിരക്ക്പ്രകാരം 6.73 രൂപയുടെ വര്‍ധനയാണ് നിലവില്‍ വന്നത്. പുതിയ വര്‍ധനമൂലം ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഡീസല്‍ വിലകുറക്കുന്നതായി പുറത്തു നിന്ന് ഡീസല്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.

Story Highlights: KSRTC will buy fuel from outside

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top