റഷ്യ ഉടൻ യുക്രൈയ്നെ ആക്രമിച്ചേക്കാം; റഷ്യൻ കടന്നുകയറ്റത്തിന്റെ സാധ്യതകൾ ഏറെ, പുടിനെ വിളിക്കാനില്ല: ബൈഡൻ

റഷ്യ ഉടൻ തന്നെ യുക്രൈയ്നെ ആക്രമിച്ചേക്കുമെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈന്‍ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാതെ ജോ ബൈഡൻ രംഗത്തെത്തി. യുക്രൈയ്നുമേലുള്ള റഷ്യൻ കടന്നുകയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങൾക്കുള്ളിൽതന്നെ അതു സംഭവിക്കാമെന്നും ജോ ബൈഡൻ പ്രതികരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡൻ വ്യക്തമാക്കി. പുടിനെ വിളിച്ചു സംസാരിക്കാൻ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ഭീഷണി വളരെ അധികമാണ്. കാരണം റഷ്യ അവരുടെ സൈനികരെ നീക്കിയിട്ടില്ല.
Read Also : ഡൗൺസ് സിൻഡ്രോം ബാധിച്ച 11 വയസ്സുകാരിയെ കളിയാക്കി; അവളുടെ കൈപിടിച്ച് സ്‌കൂളിലേക്ക് രാജ്യത്തിന്റെ പ്രസിഡന്റ്…
കൂടുതൽ സൈനികർ വരുന്നുണ്ട്. റഷ്യയിൽ നിന്നുള്ള സൂചനകളെല്ലാം അവർ യുക്രൈയ്നെ ആക്രമിക്കാൻ തയാറായെന്നതിലേക്കാണ് എത്തുന്നത്. അടുത്ത ദിവസങ്ങളിൽതന്നെ അതു സംഭവിക്കുമെന്നാണ് തോന്നുന്നത്– ജോ ബൈഡൻ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞു.
യുക്രൈയ്ൻ അതിർത്തിയിൽനിന്ന് സേനയെ പിൻവലിച്ചെന്ന റഷ്യയുടെ അവകാശവാദം വിശ്വസിക്കുന്നില്ലെന്ന് ബൈഡൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥൻ നേരത്തേ വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടായാൽ ലോകരാജ്യങ്ങളെ അണിനിരത്തി നേരിടുമെന്ന് ബൈഡൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
Story Highlights: russia-attack-on-ukraine-possible-in-next-several-days-biden
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here