ഇനി മുതൽ 10-ാം ക്ലാസിലെ പൊതു പരീക്ഷ ഉണ്ടാവില്ലെന്ന് വ്യാജ പ്രചാരണം [ 24 Fact Check ]

പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് ഇനി മുതൽ 10-ാം ക്ലാസിലെ പൊതു പരീക്ഷ ഉണ്ടാവില്ലെന്ന ഒരു സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതിയ വിദ്യാഭ്യാസ നയമനുസരിച്ച് 12-ാം ക്ലാസിൽ മാത്രമേ പൊതുപരീക്ഷ ഉണ്ടാവൂ എന്നും സന്ദേശത്തിലുണ്ട്. ( 10th class exam fact check )
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. വാട്‌സ് ആപ്പ് ഫേസ്ബുക്ക് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഈ സന്ദേശം വ്യാപകമായി പ്രചരിച്ചു. പൂർണമായും വ്യാജമായ പ്രചാരണമാണിത്.
Read Also : ഹിമാലയത്തിലെ പ്രത്യേക സൂര്യോദയം ? വിഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ? [24 Fact Check]
A #Whatsapp message claims that according to the New Education Policy, there will be no board exams for class 10th.#PIBFactCheck:
— PIB Fact Check (@PIBFactCheck) February 15, 2022
▶️ This claim is #fake.
▶️@EduMinOfIndia has not issued any such order.
Read more: https://t.co/6WQyQNLX14 pic.twitter.com/YAcxwujZxU
കേന്ദ്ര സർക്കാരിന്റെ പ്രസ് ഇൻഫൊർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് ഈ പ്രചാരണം വ്യാജമാണെന്നറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു അറിയിപ്പും വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചിട്ടില്ല എന്നും തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പിഐബി ഫാക്ട് ചെക്ക് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here