ഉക്രെയ്‌ൻ ആക്രമിക്കാനാണ് പുടിന്റെ തീരുമാനം; ബൈഡൻ

ഉക്രെയ്‌ൻ ആക്രമിക്കാനാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഉടൻ തന്നെ ഇത് സംഭവിക്കുമെന്നും, ആക്രമണത്തിന് കാരണം സൃഷ്ടിക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാന്നെനും ബൈഡൻ ആരോപിച്ചു. യുഎസ് രഹസ്യാന്വേഷണ വിലയിരുത്തലുകൾ ഉദ്ധരിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, റൊമാനിയ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ ഫോൺ കോളിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഷ്യ സംഘർഷം തെരഞ്ഞെടുത്താൽ ഏകോപിത രീതിയിൽ നേരിടുമെന്ന് നേതാക്കൾ പ്രതിജ്ഞയെടുത്തു. നാറ്റോയുടെ കിഴക്കൻ ഭാഗത്തെ പ്രതിരോധവും സുരക്ഷയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു.
റഷ്യയ്ക്ക് നയതന്ത്ര പരിഹാരം സാധ്യമാണ്. എന്നാൽ മോസ്കോ ആക്രമിക്കാൻ തീരുമാനിച്ചാൽ കടുത്ത ശിക്ഷകൾ നടപ്പാക്കാൻ വാഷിംഗ്ടണും യൂറോപ്യൻ സഖ്യകക്ഷികളും തയ്യാറാണെന്ന് ബൈഡൻ പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഫെബ്രുവരി 24 ന് യൂറോപ്പിൽ കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഫെബ്രുവരി 24 ന് യൂറോപ്പിൽ കൂടിക്കാഴ്ച നടത്താൻ പദ്ധതിയിട്ടിരുന്നതായി ബൈഡൻ പറഞ്ഞു.
Story Highlights: biden-says-putin-has-decided-to-invade-ukraine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here