Advertisement

നാനോ കാർ ഹെലികോപ്റ്ററാക്കി; വിവാഹങ്ങൾക്കായി വാടകയ്ക്ക് നൽകി യുവാവ്

February 19, 2022
2 minutes Read
AkuIcyap­mbXn\

രൂപമാറ്റം വരുത്തിയ വാഹനങ്ങൾ നാം ഒരുപാട് കണ്ടിട്ടുണ്ട്. പക്ഷേ കാറിനെ ഹെലികോപ്റ്ററാക്കി മാറ്റാൻ സാധിക്കുമോ ? നാനോ കാർ ഹിലോകോപ്റ്ററാക്കി മാറ്റി സോഷ്യൽമീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് യുവാവ്. ബിഹാറിലാണ് മെക്കാനിക്കായ യുവാവ് നാനോ കാറിന് ഞെട്ടിക്കുന്ന രൂപ മാറ്റം നൽകിയിരിക്കുന്നത്. ( bihar man turns nano to helicopter )

രണ്ട് ലക്ഷം രൂപ മുടക്കിയാണ് ഗുഡ്ഡു ഷർമ നാന കോറിനെ ഹെലികോപ്റ്ററാക്കിയത്. ഈ ഹെലികോപ്റ്റർ ഇന്ന് ബിഹാറിലെ കല്യാണ വീടുകളിലെ താരമാണ്.

യഥാർത്ഥ ഹെലികോപ്റ്ററിന്റെ വില സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്തതിനാൽ ഗുഡ്ഡുവിന്റെ ‘നാനോ ഹെലികോപ്റ്ററിൽ’ വിവാഹ വേദിയിലേക്ക് ഗ്രാൻഡ് എൻട്രി നടത്താൻ മത്സരിക്കുകയാണ് വധൂവരന്മാർ. 15,000 രൂപയ്ക്കാണ് ഗുഡ്ഡു നാനോ ഹെലികോപ്റ്റർ വാടകയ്ക്ക് നൽകുന്നത്.

Read Also : ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചു; പ്രധാനമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മിൽ വാഗ്വാദം

ഇതാദ്യമായല്ല നാനോയെ ഹോലികോപ്റ്ററാക്കി മാറ്റുന്നത്. ബിഹാറിലെ തന്നെ ഛാപ്രാ സ്വദേശിയായ മിഥിലേഷ് പ്രസൈദ് നാനോയെ ഹെലികോപ്റ്റർ ആക്കിയിട്ടുണ്ട്. ഹെലികോപ്റ്റർ ഡിസൈൻ ചെയ്യുകയെന്ന കുട്ടിക്കാലത്തെ സ്വപ്‌നം പൂർത്തീകരിക്കുകയായിരുന്നു മിഥിലേഷ്. മിഥിലേഷിന് അന്ന് ചെലവായത 7 ലക്ഷം രൂപയാണ്.

Story Highlights: bihar man turns nano to helicopter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top