ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചു; പ്രധാനമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും തമ്മിൽ വാഗ്വാദം

ഹെലികോപ്റ്ററിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസം പ്രധാമന്ത്രിയുടെ ജലന്ധർ റാലിയെ തുടർന്ന് ചന്നിയുടെ ഹെലികോപ്റ്ററിന് പറക്കാൻ അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയുടെ ഹോഷിയാർപൂർ റാലിയിൽ പങ്കെടുക്കാൻ ചന്നിക്ക് കഴിഞ്ഞിരുന്നില്ല. താൻ ഒരു മുഖ്യമന്ത്രിയാണ് ഭീകരനല്ലെന്നും അനുമതി നിഷേധിച്ച നടപടി മനപൂർവമാണെന്നും ചന്നി ആരോപിച്ചു. എന്നാൽ 2014 ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ രാഹുൽ ഗാന്ധിക്കു വേണ്ടി പത്താൻ കോട്ടിൽ നിന്നുള്ള തന്റെ ഹെലികോപ്റ്റർ തടഞ്ഞു വച്ചു എന്ന് പ്രധാനമന്ത്രി ആരോപിച്ചു. (pm cm face off)
താൻ പഞ്ചാബിലെത്തിയിട്ടും സംസ്ഥാന സർക്കാർ ക്ഷേത്ര ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹിച്ചുവെന്നും എന്നാൽ ഭരണകൂടവും പൊലീസും ഇതിനുള്ള സുരക്ഷ ഒരുക്കാൻ തയ്യാറായില്ലെന്നും മോദി ജലന്ധറിൽ നടന്ന പൊതു പരിപാടിയിൽ കുറ്റപ്പെടുത്തി.
ജനുവരി അഞ്ചിന് പഞ്ചാബിൽ സുരക്ഷാ വീഴ്ച്ചയുണ്ടായത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.
Read Also : പഞ്ചാബില്‍ ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ നല്‍കിയില്ലെന്ന് മോദി
‘ഈ പരിപാടിക്ക് ശേഷം എനിക്ക് ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നുണ്ടായിരുന്നു. എന്നാൽ ഭരണകൂടവും പൊലീസും പറയുന്നത് അതിനുള്ള സംവിധാനം ഒരുക്കാൻ സാധിക്കില്ലെന്നാണ്. ഇത്തരത്തിലുള്ള ഏറ്റവും മോശം സർക്കാരാണ് പഞ്ചാബ് ഭരിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ക്ഷേത്ര ദർശനം നടത്താനാണ് ഞാൻ ആലോചിക്കുന്നത്.’ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന സർക്കാരിനെ വിമർശിച്ചതിനൊപ്പം എൻ.ഡി.എ സഖ്യത്തിലെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെ വാനോളം പ്രശംസിക്കാനും പ്രധാനമന്ത്രി മറന്നില്ല. ‘ ഞങ്ങൾ ഫെഡറലിസത്തെ ബഹുമാനിക്കുന്നു. അമരീന്ദർ സിങ് ഫെഡറലിസമനുസരിച്ച് കേന്ദ്രവുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ചെയ്തത്. ഇത്തവണ എന്തുസംഭവിച്ചാലും പഞ്ചാബിൽ എൻഡിഎ സർക്കാർ രൂപീകരിക്കും’. പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights: pm punjab cm face off
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here