പഞ്ചാബില്‍ ക്ഷേത്ര ദര്‍ശനത്തിന് സുരക്ഷ നല്‍കിയില്ലെന്ന് മോദി

താന്‍ പഞ്ചാബിലെത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്ര ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചുവെന്നും എന്നാല്‍ ഭരണകൂടവും പൊലീസും ഇതിനുള്ള സുരക്ഷ ഒരുക്കാന്‍ തയ്യാറായില്ലെന്നും മോദി ജലന്ധറില്‍ നടന്ന പൊതു പരിപാടിയില്‍ കുറ്റപ്പെടുത്തി.
ജനുവരി അഞ്ചിന് പഞ്ചാബില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്.
Read Also :ഞങ്ങളുടെ പോരാട്ടം ഭാവിതലമുറയ്ക്ക് വേണ്ടി; പഞ്ചാബില്‍ പ്രതീക്ഷയോടെ സിദ്ദു
‘ഈ പരിപാടിക്ക് ശേഷം എനിക്ക് ത്രിപുരമാലിനി ദേവി ശക്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്നുണ്ടായിരുന്നു. എന്നാല്‍ ഭരണകൂടവും പൊലീസും പറയുന്നത് അതിനുള്ള സംവിധാനം ഒരുക്കാന്‍ സാധിക്കില്ലെന്നാണ്. ഇത്തരത്തിലുള്ള ഏറ്റവും മോശം സര്‍ക്കാരാണ് പഞ്ചാബ് ഭരിക്കുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ ക്ഷേത്ര ദര്‍ശനം നടത്താനാണ് ഞാന്‍ ആലോചിക്കുന്നത്.’ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിനൊപ്പം എന്‍.ഡി.എ സഖ്യത്തിലെത്തിയ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ വാനോളം പ്രശംസിക്കാനും പ്രധാനമന്ത്രി മറന്നില്ല. ‘ ഞങ്ങള്‍ ഫെഡറലിസത്തെ ബഹുമാനിക്കുന്നു. അമരീന്ദര്‍ സിങ് ഫെഡറലിസമനുസരിച്ച് കേന്ദ്രവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഇത്തവണ എന്തുസംഭവിച്ചാലും പഞ്ചാബില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കും’. പ്രധാനമന്ത്രി വ്യക്തമാക്കി.
Story Highlights:Modi says no security for temple visit in Punjab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here