Advertisement

നയപരമായ കാര്യങ്ങളില്‍ സംഘടനകളുമായി ചര്‍ച്ച നടത്തും; കെഎസ്ഇബിയില്‍ സമരം അവസാനിച്ചു

February 19, 2022
1 minute Read
kseb strike

കെഎസ്ഇബിയില്‍ ഇടതുസംഘടനകള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ചെയര്‍മാനും സംഘടനകളും ട്രേഡ് യൂണിയനുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. ബോര്‍ഡ് ആസ്ഥാനത്തെ എസ്‌ഐഎസ്എഫ് സുരക്ഷ പിന്‍വലിക്കും.

വൈദ്യുതി ഭവനിലുള്ള ഡേറ്റാ സെന്റര്‍, ലോഡ് ഡെസ്പാച്ച് സെന്റര്‍ എന്നിവിടങ്ങളില്‍ ഓരോ പൊലീസുകാരെ വീതം ഡ്യൂട്ടിക്ക് നിയോഗിക്കും. മറ്റിടങ്ങളില്‍ നിലവിലുള്ള വിമുക്തഭടന്മാരുടെ സുരക്ഷ തുടരും. നയപരമായ കാര്യങ്ങളില്‍ സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. സ്വതന്ത്ര സോഫ്റ്റ് വെയര്‍ കാര്യത്തില്‍ സര്‍ക്കാര്‍ നയം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. സമരം ചെയ്ത ജീവനക്കാരുടെ പേരില്‍ അച്ചടക്ക നടപടിയുണ്ടാകില്ല. മറ്റു വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ച നടത്താനും തീരുമാനമായതോടെയാണ് അഞ്ചു ദിവസം നീണ്ട സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Read Also : രാത്രി വൈദ്യുതി നിരക്കില്‍ ഉടന്‍ വര്‍ധനവ്; ലൈന്‍മാന്‍മാരുടെ പ്രമോഷന്‍ രണ്ടാഴ്ചക്കകമെന്ന് വൈദ്യുതി മന്ത്രി

അതേസമയം സംസ്ഥാനത്ത് രാത്രിയില്‍ ഉപയോഗിക്കുന്ന വൈദ്യുതി നിരക്ക് കൂട്ടുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. പകല്‍ ഉപയോഗിക്കുന്ന വൈദ്യുതി നിരക്കില്‍ കുറവുണ്ടാകും. വ്യവസായ മേഖലയ്ക്ക് ഇത് ഗുണം ചെയ്യും. സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതോടെ വര്‍ധനവ് നടപ്പാക്കാനാണ് ശ്രമം.

Story Highlights: kseb strike, k krishnankutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top