വടക്കാഞ്ചേരിയിൽ ട്രാന്‍സ്ഫോര്‍മര്‍ അറ്റകുറ്റപണിക്കിടെ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു

വടക്കാഞ്ചേരിയിൽ ട്രാൻസ്ഫോമറിലെ അറ്റപ്പണിക്കിടയിൽ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 39 വയസുള്ള പ്രസാദിനാണ് പരുക്കേറ്റത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.ട്രാൻസ്ഫോർമറിൻ്റെ ഗ്രില്ലുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജോലിക്കിടെയാണ് അപകടം സംഭവിച്ചത്. കൂടെയുണ്ടായിരുന്നവർ ലൈനിന് മുകളിൽ നിന്നിരുന്ന പ്രസാദിനെ കയർകെട്ടി താഴെയിറക്കി. പ്രസാദിനെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights : kseb worker electricshock wadakkanchery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here