ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നു; ഗവർണറെ തിരിച്ചുവിളിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ സുധാകരൻ

ഗവർണറെ തിരിച്ചുവിളിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സജീവ രാഷ്ട്രീയത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയതിന്റെ കുഴപ്പമാണ്. രാവിലെയും വൈകിട്ടും വാർത്താ സമ്മേളനം നടത്തുന്നു. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നെന്നും കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും.സംഘടനാ തെരഞ്ഞെടുപ്പിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് തെരഞ്ഞെടുപ്പുകൾ നടക്കും. മുതിർന്ന നേതാവും തെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസറുമായ ജി പരമേശ്വര പറഞ്ഞതനുസരിച്ച് ഞങ്ങൾ കൂട്ടായ്‌മയോടെ പ്രവർത്തിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
കൂടാതെ ഗവർണറുടെ വിമർശനത്തിനെതിരെ മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഗവർണർ ചെയ്തത് ഭരണഘടന ലംഘനമാണെന്നും ഗവർണർ സർക്കാരിനെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയായിരുന്നു.താൻ കോൺഗ്രസ്സുകാരൻ ആണെന്നും അഞ്ച് പാർട്ടിയിലേക്ക് പോയ ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് വേണ്ടെന്നും അദ്ദേഹം വിമർശനത്തിന് മറുപടിയായി പറഞ്ഞു. കേരളത്തിൽ ബിജെപി നേതാക്കളുടെ ആവശ്യം ഇല്ലാതായി.അവരുടെ പണി ഗവർണറാണ് ചെയ്യുന്നത്. നയപ്രഖ്യാപനം നടത്തിയില്ലായിരുന്നെങ്കിൽ ഗവർണർക്ക് രാജിവെക്കേണ്ടി വന്നേനെ. മുഖ്യമന്ത്രി ഗവർണറെ രക്ഷിക്കുകയാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
Story Highlights: ksudhakaran-against-governor-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here