Advertisement

ആഫ്രിക്കയിൽ വീണ്ടും പോളിയോ ബാധ; 5 വർഷത്തിനിടെ ആദ്യ കേസ്

February 19, 2022
1 minute Read

മലാവിയിലെ ആരോഗ്യ അധികൃതർ പോളിയോ ബാധ സ്ഥിരീകരിച്ചു. തലസ്ഥാനമായ ലിലോങ്‌വേയിലെ ഒരു കുട്ടിയിലാണ് കണ്ടെത്തിയത്. അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ആഫ്രിക്കയിൽ വൈൽഡ് പോളിയോ വൈറസ് ബാധ ഉണ്ടാകുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു.

മലാവിയിൽ കണ്ടെത്തിയ സ്‌ട്രെയിന് പാകിസ്താനിൽ പ്രചരിക്കുന്ന ഒന്നുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ രാജ്യത്ത് കഴിഞ്ഞ വർഷം നവംബറിൽ പക്ഷാഘാതം അനുഭവപ്പെട്ട മൂന്ന് വയസുകാരിയിലാണ് പോളിയോ കണ്ടെത്തിയതെന്ന് ഗ്ലോബൽ പോളിയോ എറാഡിക്കേഷൻ ഇനിഷ്യേറ്റീവ് അറിയിച്ചു.

ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസും യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ചേർന്ന് നടത്തിയ പരിശോധനയിൽ ടൈപ്പ് 1 വൈൽഡ് പോളിയോവൈറസ് (WPV1) ആണെന്ന് കണ്ടെത്തി.

“രണ്ട് പ്രാദേശിക രാജ്യങ്ങളായ പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവയ്ക്ക് പുറത്ത് WPV1 കണ്ടെത്തുന്നത് ഗുരുതര പ്രശ്നമാണ്. പോളിയോ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു.” ഗ്ലോബൽ പോളിയോ നിർമാർജന സംരംഭം പറഞ്ഞു.

ആഫ്രിക്കയിലെ വൈൽഡ് പോളിയോ വൈറസിന്റെ അവസാന കേസ് 2016 ൽ വടക്കൻ നൈജീരിയയിലാണ് കണ്ടെത്തിയത്. ആഗോളതലത്തിൽ 2021 ൽ അഞ്ച് കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Story Highlights: malawi-wild-polio-outbreak

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top