ഈ സീനൊക്കെ പണ്ടേ വിട്ടതാ; പുഷ്പയുടെ നടപ്പും ഇരിപ്പും ഡാന്‍സും വരെ ചെയ്തിട്ടുണ്ട് നമ്മുടെ ടോമും ജെറിയും

90 കിഡ്‌സിനെ സംബന്ധിച്ചിടത്തോളം കംപ്ലീറ്റ് എന്‍ടര്‍ടൈനര്‍മാരാണ് ടോമും ജെറിയും. ഹ്യൂമറാകട്ടേ, ആക്ഷന്‍ ആകട്ടെ, റൊമാന്‍സ് പോലും ആകട്ടെ ടോമും ജെറിയും കൈവെച്ചാല്‍ പൊന്നാകാത്തതൊന്നുമില്ലെന്നേ ഫാന്‍സ് പറയൂ. ടോമും ജെറിയും ചേര്‍ന്നാല്‍ മാസാണെന്നതില്‍ ലോകത്താര്‍ത്തും സംശയമുണ്ടാകില്ല. ഇന്ത്യന്‍ ആരാധകരെ ത്രസിപ്പിച്ച അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ സീനുകള്‍ വരെ ടോമും ജെറിയും മുന്‍പേ വിട്ടതാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ശ്രീവല്ലി ഡാന്‍സാകട്ടെ അല്ലു അര്‍ജുന്റെ മാസ് ചേഷ്ടകളാകട്ടെ മരം കടത്ത് സീനുകള്‍ പോലും കിറുകൃത്യമായി ടോമും ജെറിയും ചെയ്തിട്ടുണ്ട്. ടോമിനെ പുഷ്പയാക്കി മാറ്റിക്കൊണ്ടുള്ള ഒരു കിടിലന്‍ എഡിറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.
എഡിറ്റ്‌സ് മുകേഷ്ജി എന്ന യൂട്യൂബ് ചാനലിലാണ് രസകരമായ ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. ആക്ഷനും റൊമാന്‍സും ചടുലമായ നൃത്ത ചുവടകളും ഒരുപോലെ വഴങ്ങുന്ന അല്ലു അര്‍ജുനെപ്പോലെ തന്നെയാണ് ടോമും ജെറിയുമെന്നാണ് വിഡിയോ കണ്ട ആരാധകര്‍ പറയുന്നത്. അല്ലു അര്‍ജുന്‍ സിഗരറ്റ് വലിക്കുന്നത്, തോള്‍ ചരിച്ച് നടക്കുന്നത്, താടിയിലൂടെ കൈ പായിക്കുന്നത് ഒക്കെ അതേപടി ടോമും ജെറിയും പകര്‍ത്തുന്നത് കാണുമ്പോള്‍ ഇനി ടോം ആന്‍ഡ് ജെറിയില്‍ നിന്നാണോ പുഷ്പ ഇന്‍സ്പയേര്‍ഡ് ആയതെന്ന് പോലും തോന്നിപ്പോകുന്ന വിധത്തിലാണ് സാമ്യം.
സാമി ഡാന്‍സ് പോലും ജെറി ഇത്ര അനായാസമായി ചെയ്തുകളയുമെന്ന് കരുതിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ശ്രീ വല്ലി പാട്ടിലെ തോള്‍ ചരിച്ച് നീങ്ങുന്ന ചുവട് വെച്ച് ടോമും സാമിയിലെ പ്രശസ്തമായ ചുവടുകള്‍ വെച്ചുകൊണ്ട് ജെറിയും അല്ലു അര്‍ജുനും രശ്മികയ്ക്കും വെല്ലുവിളിയുയര്‍ത്തുകയാണ്. പുഷ്പ സിനിമയിലെ രംഗങ്ങള്‍ ടോമും ജെറിയും ചെയ്താല്‍ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ടോമും ജെറിയും മാത്രമല്ല ഈ സാമ്യം കണ്ടുപിടിച്ച് എഡിറ്റ് ചെയ്ത് രസകരമാക്കിയ എഡിറ്ററും മരണമാസാണെന്ന് പറഞ്ഞ് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
Story Highlights: funny edits tom and jerry vs pushpa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here