ഇന്ത്യ വെസ്റ്റിൻഡീസ് മൂന്നാം ടി 20 ഇന്ന്; ശ്രെയസ് അയ്യരും ഗെയ്ക്‌വാദും ടീമിലെത്തും

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20 ഇന്ന്. കൊൽക്കത്തയിൽ നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ പരീക്ഷണം നടത്താൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമുണ്ട്. വിരാട് കോലിക്കും ഋഷഭ് പന്തിനും 10 ദിവസത്തെ ഇടവേള നൽകിയതോടെ ശ്രേയസ് അയ്യരെയും റുതുരാജ് ഗെയ്‌ക്‌വാദിനെയും പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തും.
രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ വെസ്റ്റ് ഇൻഡീസിനെതിരെ വെള്ളിയാഴ്ച നടന്ന രണ്ടാം ടി20യിൽ എട്ട് റൺസിന് വിജയിച്ച ഇന്ത്യ തുടർച്ചയായ മൂന്നാം പരമ്പര വിജയം ഉറപ്പിച്ചു. ഓസ്‌ട്രേലിയയിൽ എട്ട് മാസത്തിനുള്ളിൽ ടി20 ലോകകപ്പ് ഷെഡ്യൂൾ ചെയ്തതിനാൽ, റിസർവ് ഓപ്പണറെ കണ്ടെത്തുന്നതിൽ പുതിയ ഓപ്ഷനുകൾ പരീക്ഷിക്കാൻ രോഹിത് നോക്കും.
Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും
വിരാട് കോലിയും ഋഷഭ് പന്തും മൂന്നാം മത്സരം കളിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്ക് പിന്നാലെ നടക്കുന്ന ശ്രീലങ്കന്‍ പരമ്പരക്ക് മുന്നോടിയായാണ് രണ്ട് പേര്‍ക്കും വിശ്രമം നല്‍കിയിരിക്കുന്നതെന്നാണ് വിവരം.
വീട്ടിലേക്കാണ് രണ്ട് പേരും മടങ്ങിയിരിക്കുന്നത്. 10 ദിവസത്തെ ഇടവേളയാണ് രണ്ട് പേര്‍ക്കും ലഭിക്കുക. ഈ മാസം 24നാണ് ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ഈ പരമ്പരയിലും ഋഷഭ് ഉണ്ടായേക്കില്ലെന്നാണ് സൂചന. വിരാട് കോലി ശ്രീലങ്കയ്‌ക്കെതിരേ തന്റെ 100ാം ടെസ്റ്റ് മത്സരം കളിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് മുന്നോടിയായാണ് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചത്. ഏറെ നാളുകളായി സെഞ്ച്വറി നേടാനാവാത്ത കോലി 100ാം ടെസ്റ്റില്‍ വീണ്ടും സെഞ്ച്വറിയുടെ വഴിയേ തിരിച്ചെത്തുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Story Highlights: ind-wi-third-t20-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here