Advertisement

കുതിരവട്ടത്ത് വീണ്ടും സുരക്ഷാവീഴ്ച; പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി

February 20, 2022
2 minutes Read
kuthiravattom mental hospital 15 yr old escaped

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. പതിനേഴുകാരി അഞ്ചാം വാർഡിൽ നിന്ന് ചാടിപ്പോയി. പുലർച്ചെയാണ് ഓട് പൊളിച്ച് മാറ്റി പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാഴ്ചക്കിടെ നാലാമത്തെ അന്തേവാസിയാണ് ഇവിടെ നിന്ന് ചാടിപ്പോകുന്നത്. ( kuthiravattom mental hospital 15 yr old escaped )

നേരത്തെയും അഞ്ചാം വാർഡിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിന്റെ കൊലപാതകം നടന്നത് വാർഡ് 5 ലെ സെൽ നമ്പർ 10 ലായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ജിയ റാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.ബുധനാഴ്ച വൈകിട്ട് ജിയ റാം ജിലോട്ടും കൊൽക്കത്ത സ്വദേശിനിയായ മറ്റൊരു അന്തേവാസിയും തമ്മിൽ സെല്ലിനുള്ളിൽ സംഘർഷം ഉണ്ടായിരുന്നു. കൊൽക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഉടൻ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നൽകിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാൽ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതർ അറിഞ്ഞത്.

Read Also : ഹിജാബ് വിവാദം: കര്‍ണാടക ഹൈക്കോടതി വാദം കേള്‍ക്കുന്നത് നാളെയും തുടരും

ഇതിന് ദിവസങ്ങൾക്ക് ശേഷം മലപ്പുറം പൂക്കോട്ടുകാവ് സ്വദേശിയായ മറ്റൊരു അന്തേവാസി ചാടിപ്പോയിരുന്നു. വെള്ളം നനച്ച് ഭിത്തി കുതിർത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നാണ് ഉമ്മുകിൽസു പുറത്ത് കടന്നത്.

അതേസമയം, ഇവിടെ നിന്ന് ഇന്നലെ ചാടിപ്പോയ അന്തേവാസിയായ ഇരുപത്തിയൊന്നുകാരനെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കണ്ടെത്തി. മലപ്പുറം വണ്ടൂർ സ്വദേശിയെയാണ് കണ്ടെത്തിയത്.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് യുവാവ് ചാടിപ്പോയത് ഇന്നലെയാണ്. ഏഴാം വാർഡിൽ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരനാണ് ചാടിപ്പോയത്. ശുചിമുറിയുടെ ജനൽ മാറ്റിയാണ് പുറത്ത് കടന്നത്. ഈ സമയം രോഗിയുടെ മാതാവും മുറിയിലുണ്ടായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ശുചി മുറിയിൽനിന്ന് മകൻ പുറത്ത് വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുറത്തേക്ക് കടന്നുകളഞ്ഞതായി കണ്ടെത്തിയത്.

Story Highlights: kuthiravattom mental hospital 15 yr old escaped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top