പഞ്ചാബും യുപിയും ബൂത്തിൽ; വോട്ടിംഗ് ആരംഭിച്ചു

പഞ്ചാബിലും ഉത്തർ പ്രദേശിലും വോട്ടിംഗ് ആരംഭിച്ചു. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും, ഉത്തർ പ്രദേശിലെ 59 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ( punjab up voting begun )
പഞ്ചാബിൽ മുഴുവൻ നിയമസഭാ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരെഞ്ഞെടുപ്പ്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിജെപി, ശിരോമണി അകാലിദൾ എന്നീ പാർട്ടികളുടെ അഭിമാന പോരാട്ടമാണ് പഞ്ചാബിൽ നടക്കുന്നത്.
ആദ്യ ഘട്ടത്തിൽ മടിച്ചു നിന്നിരുന്ന അകാലിദളും പ്രചാരണത്തിൽ സജീവമായതോടെ പഞ്ചാബിൽ ത്രികോണമത്സരമായി. ആം ആദ്മി പാർട്ടി വൻ വിജയ പ്രതീക്ഷയിലാണ്. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും അധികാരം നിലനിർത്താനുള്ളവ ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം.
Read Also : തെരെഞ്ഞെടുപ്പ് 2022: യുപി 60% പോളിംഗ്, ഉത്തരാഖണ്ഡ് പോളിംഗ് 59.37%, ഗോവ പോളിംഗ് 75%
മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ അമരീന്ദർ സിംഗ്,ബിജെപിയുമായി ചേർന്ന് പുതിയ പരീക്ഷണത്തിലാണ്. താരമണ്ഡലങ്ങൾ, മുൻപെങ്ങുമില്ലാത്ത കടുത്തപോരിലൂടെയാണ് കടന്നുപോകുന്നത്. പിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദുവും ഉപമുഖ്യമന്ത്രി ഓ പി സോണിയും എതിരാളികളിൽ നിന്നും വലിയ വെല്ലുവിളിയാണ് നേരിടുണ്ട്. സിദ്ധുവിനെ തോൽപ്പിക്കുമെന്നു അകാലിദൾ സ്ഥാനാർത്ഥി ബിക്രം സിങ് മജീദിയ പറഞ്ഞു.
ഉത്തർ പ്രദേശ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം കർഹാലാണ്. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കുന്ന മണ്ഡലമാണ് കർഹാൽ. പിഎസ്പി നേതാവ് ശിവ്പാൽ യാദവ് വിധി തേടുന്ന ജസ്വന്ത് നഗറിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഹത്രാസ്, കന്നൗജ്, ഝാൻസി, ഫിരോസാബാദ് എന്നീ മണ്ഡലങ്ങളും ഇന്ന് തന്നെയാണ് വോട്ടിംഗ് നടക്കുന്നത്.
Story Highlights: punjab up voting begun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here