വ്യാജ ആരോപണങ്ങൾ; കെജ്രിവാളിനും പാർട്ടിക്കുമെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻറെ നിർദേശം

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മറ്റു പാർട്ടികൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചു. ഞായറഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് കേസെടുത്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെജ്രിവാൾ മറ്റു പാർട്ടിക്കാരെ അപമാനിക്കുന്ന തരത്തിൽ വിഡിയോ പുറത്തുവിട്ടെന്നും അതിൽ മറ്റു പാർട്ടികളെ രാജ്യദ്രോഹികൾ എന്ന് വിശേഷിപ്പിച്ചെന്നും കാട്ടി ശിരോമണി അകാലിദൾ ഉപാധ്യക്ഷൻ അർഷ്ദീപ് സിങ് ആണ് കെജ്രിവാളിനെതിരേ പരാതി ഉന്നയിച്ചത്. വിഡിയോ ശിരോമണി അകാലിദളിനെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും പൊതു സമൂഹത്തിനു മുന്നിൽ അപകീർത്തിയുണ്ടാക്കുന്ന തരത്തിലാണെന്നും അദ്ദേഹം പരാതിപ്പെട്ടു.
മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. പെരുമാറ്റച്ചട്ടം അനുസരിച്ച് ഒരു പാർട്ടിക്കും ഇന്റർനെറ്റിലൂടെ ഒരു പ്രത്യേക നേതാവിനെതിരെ ആക്ഷേപകരമായ വിഡിയോകൾ പ്രചരിപ്പിക്കാൻ കഴിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വ്യക്തമാക്കി. ഇതിനിടെ അതേസമയം ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനെതിരേ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം ചൂണ്ടിക്കാട്ടി എഎപിയും പരാതി നൽകിയിട്ടുണ്ട്.
Read Also : പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്
അതേസമയം കോൺഗ്രസിനും ബി.ജെ.പിക്കും ശക്തമായ വെല്ലുവിളി ഉയർത്തിയാണ് ആം ആദ്മി പാർട്ടി ഇത്തവണ പഞ്ചാബിൽ അങ്കത്തിനിറങ്ങുന്നത്. ഡൽഹി മാതൃകയിൽ പഞ്ചാബിനെയും മാറ്റിയെടുക്കുമെന്നാണ് കെജ്രിവാളിന്റെ വാഗ്ദാനം.
Story Highlights: State CEO orders FIR against Arvind Kejriwal, AAP for poll code violation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here