പണം നൽകാത്തതിനാൽ 55കാരിയെ മകളും സുഹൃത്തും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു; അറസ്റ്റ്

55കാരിയായ വയോധികയെ മകളും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. ചോദിച്ച പണം നൽകാത്തതിനാലാണ് അവർ വയോധികയെ കൊലപ്പെടുത്തിയത്. സുധ റാണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വയോധികയുടെ മകൾ ദേവയാനി (24), സുഹൃത്ത് കാർത്തിക് ചൗഹാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് തൻ്റെ വീട്ടിൽ സുധാ റാണിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിനു ചുറ്റും പരുക്കുകളുണ്ടായിരുന്നു. അന്വേഷണത്തിൽ പൊലീസ് മകളെയും ചോദ്യം ചെയ്തു. അജ്ഞാതരായ രണ്ട് പേർ വീട്ടിൽ അതിക്രമിച്ചു കയറിയെന്നും തങ്ങളെ തോക്കിന്മുനയിൽ വച്ച് അവർ മോഷണം നടത്തിയെന്നും മകൾ മൊഴിനൽകി. മോഷണത്തിനു ശേഷം അവർ മാതാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും മകൾ പറഞ്ഞു. എന്നാൽ, തുടരന്വേഷണത്തിൽ മകൾ പറഞ്ഞത് നുണയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് അന്വേഷണ സംഘം മകളെ ചോദ്യം ചെയ്യുകയും മകൾ കൃത്യം സമ്മതിക്കുകയുമായിരുന്നു.
Story Highlights: woman killed daughter arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here