തൃക്കാക്കരയില്‍ രണ്ടര വയസുകാരിയെ മർദിച്ച സംഭവം; കുട്ടിയുടെ പരുക്ക് ഗുരുതരമെന്ന് ഡോക്‌ടേഴ്‌സ്

എറണാകുളം തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ പരുക്ക് ഗുരുതരമെന്ന് ഡോക്‌ടേഴ്‌സ്. കുട്ടി കോലഞ്ചേരി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിലാണ്. കുട്ടിയുടെ ശരീരത്തിൽ മുഴുവൻ മുറിവുകളും കൈ ഒടിഞ്ഞിട്ടുണ്ടെന്നും ഡോക്‌ടേഴ്‌സ് വ്യക്തമാക്കി. അപസ്മാരത്തെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശരീരത്തിന്റെ മുറിവുകളാണ് സംശയത്തിന് കരണമായതെന്നും അമ്മയുടെ മൊഴിയിൽ അവ്യക്തത ഉണ്ടായതിനെ തുടർന്നാണ് പൊലീസിൽ അറിയിച്ചതെന്നും ഡോക്‌ടേഴ്‌സ് വിശദീകരിച്ചു.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.രണ്ടാനച്ഛനാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരുക്കുകളോടെ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്തിലെ പരുക്കിന്റെ ചിത്രങ്ങള്‍ ആശുപത്രി അധികൃതര്‍ പൊലീസിന് അയച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് തൃക്കാക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന് ക്രൂരമായി മര്‍ദനമേറ്റെന്ന വിവരം ലഭിക്കുന്നത്.
Read Also : തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനം; പിന്നില്‍ രണ്ടാനച്ഛനെന്ന് സംശയം
കുട്ടിയെ മര്‍ദിച്ചതല്ലെന്നും തനിയെ അപകടം പറ്റിയതാണെന്നുമാണ് കുട്ടിയുടെ അമ്മ ഫോണിലൂടെ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവരോടൊപ്പം താമസിക്കുന്ന കുട്ടിയുടെ ബന്ധുകൂടിയായ ആളാണ് മര്‍ദനത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്.
Story Highlights: 2 year old girl in critical condition after being brutally assaulted thrikkakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here