സ്‌കൂള്‍/ കോളജ് അധികൃതര്‍ പറയുന്ന തരത്തിലുള്ള വേഷം ധരിക്കണം; ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി അമിത് ഷാ

സ്‌കൂള്‍/ കോളജ് അധികൃതര്‍ അനുശാസിക്കുന്ന തരത്തിലുള്ള യൂണിഫോം തന്നെ എല്ലാ വിദ്യാര്‍ത്ഥികളും ധരിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ ഇതാദ്യമായാണ് അമിത് ഷാ പ്രതികരണവുമായെത്തുന്നത്. കോളജുകളിലും സ്‌കൂളുകളിലും മതങ്ങള്‍ക്കതീതരായിരിക്കണം വിദ്യാര്‍ത്ഥികളെന്നും, ഏത് മതത്തില്‍പ്പെട്ടവരായാലും യൂണിഫോം മാത്രം ധരിച്ചുവേണം സ്‌കൂളിലെത്താനെന്നും സി.എന്‍.എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.
‘ഹിജാബ് വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണം. കോടതി വിധി വരുന്നത് വരെ എന്റെ വ്യക്തിപരമായ അഭിപ്രായം ഞാന്‍ പറയും, എന്നാല്‍ വിധി വന്നാല്‍ കോടതിയുടെ തീരുമാനം ഞാനും അംഗീകരിക്കും,’ ഷാ പറയുന്നു. ഹിജാബ് വിഷയം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതാചാരമെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
യൂണിഫോം സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി വിശാല ബെഞ്ചില്‍ നാളെയും വാദം തുടരും. ഹിജാബ് നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ കോളജ് വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കര്‍ണാടകയില്‍ ഹിജാബ് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അധ്യാപിക രാജിവച്ചിരുന്നു. കര്‍ണാടകയിലെ തുംകുരുവിലെ ജെയ്ന്‍ പിയു കോളേജിലെ അധ്യാപികയായ ചാന്ദിനിയാണ് ജോലി രാജി വച്ചത്. അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ഹിജാബോ കാവി ഷാളോ മറ്റ് മത ചിഹ്നങ്ങളോ കോളജിനുള്ളില്‍ ധരിക്കരുതെന്നാണ് കര്‍ണാടകയിലെ കോളജുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Story Highlights: Amit Shah responds to the issue of hijab
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here