Advertisement

ആന്ധ്ര മന്ത്രി ഗൗതം റെഡ്ഡി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

February 21, 2022
Google News 1 minute Read

ആന്ധ്രാപ്രദേശ് ഐടി, വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി(50) തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെല്ലൂർ ജില്ലയിലെ ആത്മകൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ആന്ധ്രപ്രദേശ് നിയമസഭയിലെ അംഗമായിരുന്നു ആദ്ദേഹം.

1976 ഡിസംബർ 31-ന് നെല്ലൂർ മാരിപ്പാട് മണ്ഡലത്തിലെ ബ്രാഹ്മണപള്ളി ഗ്രാമത്തിൽ മേകപതി രാജമോഹൻ റെഡ്ഡിയുടെയും മണിമഞ്ജരിയുടെയും മകനായാണ് റെഡ്ഡി ജനിച്ചത്. യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ടെക്സ്റ്റൈൽസിൽ എംഎസ്സി ചെയ്തു. 2014-ലും പിന്നീട് 2019-ലും ആത്മകൂരിൽ നിന്ന് ആദ്യമായി എംഎൽഎയായി.

2019ൽ വൈഎസ്ആർസിപി അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായി. കെഎംസി ഇൻഡസ്ട്രീസിന്റെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.

മേകപതി ഗൗതം റെഡ്ഡിയുടെ ആകസ്മിക വിയോഗത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി അഗാധമായ ദുഃഖവും രേഖപ്പെടുത്തി. ഗൗതം റെഡ്ഡിയെ തനിക്ക് ആദ്യനാളുകൾ മുതൽ അറിയാവുന്ന യുവ നേതാവാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, സംഭവത്തിൽ വേദന രേഖപ്പെടുത്തുകയും തന്റെ കാബിനറ്റ് സഹപ്രവർത്തകന്റെ നഷ്ടം വാക്കുകൾക്ക് വിവരിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

Story Highlights: andhra-minister-goutham-reddy-dies-of-heart-attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here