അധ്യാപികയ്ക്ക് ഹൃദയത്തിൽ നിന്നൊരു സമ്മാനം; ഹൃദ്യം ഈ യാത്രായപ്പ്…

ജീവിതത്തിൽ അധ്യാപകരുടെ സ്ഥാനം വളരെ വലുതാണ്. ഓരോ വിദ്യാർത്ഥിയുടെയും വളർച്ചയുടെ ഘട്ടത്തിൽ അധ്യാപകന്റെ സ്വാധീനം ഒഴിവാക്കാനാകാത്തതുമാണ്. മിക്കവരുടെയ്യും ജീവിതത്തിൽ ഒരധ്യാപകനെങ്കിലും കാണും ഉപദേഷ്ടാവും വഴിക്കാട്ടിയുമായി. ഈ അധ്യാപകർ വിദ്യാർത്ഥികളെ ഉപദേശിക്കുക മാത്രമല്ല, അവരുടെ സുഹൃത്തുക്കളും മാതൃകയുമാകും. കൗമാര, സ്കൂൾ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും സഞ്ചരിക്കാൻ അവരെ സഹായിക്കുകയും ചെയ്യും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപികയ്ക്ക് നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിലാണ് സംഭവം നടക്കുന്നത്. അധ്യാപികയുടെ ചുറ്റും കൂടി മുട്ടിൽ നിന്ന് പുഷ്പങ്ങൾ സമ്മാനിച്ച് കണ്ണീരോടെയാണ് അവർക്ക് വിദ്യാർത്ഥികൾ യാത്രായപ്പ് നൽകിയത്.
ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, സാമ്പ എന്ന അധ്യാപികയുടെ ചുറ്റും അവരുടെ വിദ്യാർത്ഥികൾ കൂടിനിൽക്കുന്നത് കാണാം. ആ വീഡിയോയിൽ നിന്ന് വിദ്യാർത്ഥികൾക്ക് എത്ര നല്ല അധ്യാപികയായിരുന്നു സാമ്പ എന്ന് നമുക്ക് മനസിലാകും.
Read Also : കന്യാകുമാരി മുതൽ കാശ്മീർ വരെ; 5000 കിലോമീറ്റർ താണ്ടി 3 സ്ത്രീകൾ…
പലരും തങ്ങളുടെ സ്‌കൂൾ ദിനങ്ങൾ അനുസ്മരിച്ച് നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഒരു അത്ഭുതകരമായ മാതൃകയാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി.
Story Highlights: Bengal teacher gets a heartwarming farewell from students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here