Advertisement

മോഷണബൈക്ക് എട്ട് മാസങ്ങള്‍ക്ക് ശേഷം മോഷ്ടിച്ച സ്ഥലത്തെത്തിച്ചു, വിരുതന്‍ പിടിയില്‍

February 21, 2022
1 minute Read

എട്ട്് മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് ഒരു ബൈക്ക് മോഷണം പോയി. കഴിഞ്ഞ ദിവസം മോഷ്ടിച്ച ബൈക്ക് അതേ സ്ഥലത്തു കൊണ്ടു വന്നു നിര്‍ത്തുന്നതിനിടെ മോഷ്ടാവിന് പിടിവീണു!. കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി കാരക്കല്‍ കെ.എസ്. സൂരജിനെയാണ് (37) മാസങ്ങള്‍ക്കു മുന്‍പ് മോഷ്ടിച്ച ബൈക്കുമായി നടക്കാവ് പൊലീസ് പിടികൂടിയത്.

Read Also : നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും

8 മാസം മുന്‍പാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മടവൂര്‍ മുട്ടാഞ്ചേരി സ്വദേശി ടി.പി. ഹുസൈന്റെ ബൈക്ക് മോഷണം പോയത്. ബൈക്ക് പഞ്ചറായതിനാല്‍ ഹുസൈന്‍ കെഎസ്ആര്‍ടിസി ടെര്‍മിനലിലെ ജീവനക്കാരുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടു. അടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തിനു ഡിപ്പോയില്‍ വരാന്‍ സാധിച്ചില്ല. അതിനിടയില്‍ ഇദ്ദേഹം വെഞ്ഞാറമൂട് ഡിപ്പോയിലേക്കു സ്ഥലം മാറിപ്പോയി. പിന്നീട് നാട്ടില്‍ വന്നശേഷം ബൈക്ക് എടുക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

ഇപ്പോള്‍ ഹുസൈന്‍ കോഴിക്കോട് ഡിപ്പോയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ ഉച്ചയ്ക്ക് ജോലിക്കെത്തിയപ്പോഴാണ് കാണാതായ തന്റെ ബൈക്ക് ജീവനക്കാരുടെ പാര്‍ക്കിങ് ഏരിയയില്‍ കണ്ടത്. ഉടനെ എയ്ഡ് പോസ്റ്റിലെ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബൈക്ക് അവിടെനിന്നു മാറ്റി പൂട്ടി വച്ചു. വൈകിട്ട് സൂരജ് ബൈക്ക് എടുക്കാന്‍ വന്നപ്പോഴാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം നടന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എഴുത്തു പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ഇയാളുടെ കയ്യിലുണ്ട്. കൂടാതെ നേരത്തെ എംപാനല്‍ ജീവനക്കാരനായി ജോലി ചെയ്തതിന്റെ രേഖയും കൈവശമുണ്ട്. ബൈക്ക് തല്‍ക്കാലത്തേയ്ക്ക് എടുത്തതാണെന്നും പിന്നീട് അവിടെ കൊണ്ടു വച്ചതാണെന്നുമാണ് സൂരജിന്റെ വിശദീകരണം.

Story Highlights: Bike thief arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top