Advertisement

ഉശിരുള്ള നേതാക്കളെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നു, ബിജെപിയില്ലാത്ത സമൂഹമെന്നതാണ് രക്തസാക്ഷികൾക്കുള്ള നീതി; കോടിയേരി

February 21, 2022
1 minute Read

ആർഎസ് എസിന്റേത് അക്രമ രാഷ്ട്രീയ നിലപാടെന്ന് കോടിയേരി ബാലകൃഷ്‌ണൻ. പാർട്ടിയുടെ ഉശിരുള്ള നേതാക്കളെ തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹരിദാസിന്റെ കൊലപാതകം. ബിജെപിക്കും ആർഎസ് എസിനും പ്രതീക്ഷയില്ലാത്ത സംസ്ഥാനമാണ് കേരളം. ബിജെപിയെ ഒറ്റപ്പെടുത്തണം. ബിജെപിയില്ലാത്ത സമൂഹമെന്നതാണ് രക്തസാക്ഷികൾക്കുള്ള നീതി. കോൺഗ്രസും സമാനമായ ആക്രമണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണത്തിലൂടെയും കൊലപാതകത്തിലൂടെയും ഒരു പ്രസ്ഥാനത്തെയും ഇല്ലാതാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർഎസ്എസ് ബിജെപി സംഘം കൊലക്കത്തി താഴെ വെയ്ക്കാൻ തയ്യാറല്ലെന്ന് തെളിയിക്കുന്നതാണ് കൊലപാതകമെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് സി പി ഐ എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകം നടന്നത്. കൊലപതാകം നടത്തിയത് പരിശീലനം നേടിയ ബിജെപി ആര്‍എസ്എസ് സംഘമാണ്. കേരളത്തെ കലാപ ഭൂമിയാക്കാനാണ് ഇവരുടെ ശ്രമം. ആര്‍ എസ് എസ് നടത്തുന്ന അക്രമങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സി പി ഐ എം പ്രവര്‍ത്തകര്‍ പ്രകോപനത്തില്‍ പെട്ടുപോകരുതെന്നും കോടിയേരി പറഞ്ഞിരുന്നു.

ഹരിദാസന്റേത് ആര്‍ എസ് എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് സി പി ഐ എം ആരോപിക്കുന്നത്.കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് സി പി ഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. പ്രദേശത്ത് ഒരാഴ്ച മുമ്പ് ഉത്സവത്തിനിടെ ആര്‍ എസ് എസ്- സി പി ഐ എം സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഹരിദാസന്‍ വെട്ടേറ്റ് മരിച്ചത്.

Read Also : ‘സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല’; സിപിഐഎമ്മിന് ബന്ധമുണ്ടാകുമെന്ന് സുരേന്ദ്രന്‍

എന്നാൽ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് രംഗത്തുവന്നിരുന്നു . ഹരിദാസന്റ കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം. ബി ജെ പി കൗൺസിലറുടെ പ്രസംഗം ദുർവ്യാഖ്യാനിക്കുന്നു. ഉത്സവത്തിനിടെ ബി ജെ പി പ്രവർത്തകർ മർദനത്തിനിരയായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Story Highlights: Kodiyeri Balakrishnan Against BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top