Advertisement

പ്രതിഷേധ ഭൂമിയിൽ ഈ പെൺകുട്ടി തനിച്ചല്ല; പൂജയ്ക്ക് കൂട്ടായി ഒരുകൂട്ടം തെരുവുനായ്ക്കൾ…

February 21, 2022
Google News 1 minute Read

രാജ്യത്തിൻറെ പലതരത്തിലുള്ള സമരമുഖങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡൽഹിയുടെ സമരകേന്ദ്രമാണ് ജന്തർ മന്തർ. അസംഖ്യം പോരാട്ടങ്ങൾ കണ്ട ഈ പാതയോരത്ത് ഏവർക്കും പരിചിതമായ ഒരു മുഖമുണ്ട്. തിരുവനന്തപുരം സ്വദേശിനി പൂജയുടേത്. വർഷങ്ങൾക്ക് മുമ്പ് ഈ സമരഭൂമിയിൽ എത്തിയതാണ് പൂജ. ഇന്ന് അവൾക്ക് കൂട്ടായിട്ടുള്ളത് ഒരുകൂട്ടം തെരുവ് നായ്ക്കളാണ്. സഹപ്രവർത്തകയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധിച്ചാണ് പൂജ ഈ സമരഭൂമിയിൽ എത്തിയത്. പിന്നീട് അവൾക്കൊരു മടക്കയാത്ര ഉണ്ടായിട്ടില്ല.

അന്ന് ഈ സമരഭൂമിയിൽ ഒറ്റയ്ക്ക് എത്തിയ പൂജ ഇന്ന് ഇവിടെ തനിച്ചല്ല. മുപ്പതിലേറെ തെരുവ് നായകൾക്ക് പൂജ അഭയം നല്കുന്നുണ്ട്. ഈ നായക്കൂട്ടങ്ങൾക്കൊപ്പം ഉണ്ടും ഉറങ്ങിയും പൂജ ജന്തർ മന്ദറിൽ കഴിയുകയാണ്. തെരുവിന്റെ രാത്രികളെ ഭയപ്പെടാതെ കഴിയാൻ പൂജയ്ക്ക് കരുത്ത് നൽകുന്നതും ഇവർ തന്നെയാണ് . മക്കളെപ്പോലെ പൂജ വളർത്തുന്ന തെരുവുനായകൾ പൂജയ്ക്ക് സുരക്ഷയും ഒരുക്കുന്നു. കള്ളന്മാരോ സംശയാസ്പദമായി ആരെ കണ്ടാലും നായ്ക്കൾ കൂട്ടം ചേർന്ന് ശബ്ദം ഉണ്ടാക്കും.

Read Also : എൺപതാം വയസ്സിലും ചുറുച്ചുറുക്കോടെ; ഇഷ്ട വിനോദം ട്രെക്കിങ്ങ് ആണ്, അതും കുതിരപ്പുറത്ത്…

കൊവിഡ് കാലത്ത് തെരുവിൽ കഴിയുന്നവരെ ഡൽഹി കോർപറേഷൻ ഒഴിപ്പിച്ചപ്പോൾ ഈ ജീവനുകളെ ഉപേക്ഷിക്കൻ സാധിക്കില്ലെന്ന് പൂജ നിലപാടുകൾ എടുത്തു. അധികം ആരോടും മിണ്ടാറില്ലെങ്കിലും ഇതിലൂടെ കടന്നു പോകുന്നവർക്ക് പൂജ അപരിചിതയല്ല. പൂജയ്ക്ക് ചിലരെങ്കിലും സഹായങ്ങൾ നൽകാറുണ്ട്. വർഷം ഏറെ കഴിഞ്ഞിട്ടും പൂജ എന്തുകൊണ്ട് മടങ്ങിയില്ല എന്നത് ഉത്തരമില്ലാത്തൊരു ചോദ്യമാണ്. ഒരുപക്ഷെ ഈ നായക്കൂട്ടങ്ങളോടുള്ള സ്നേഹവും കരുതലുമാകാം പൂജയെ ഇവിടെ പിടിച്ചുനിർത്തുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here