പ്രതിമാസം 13000 കോടി മാസ്കുകൾ, മിനുട്ടിൽ മൂന്ന് ലക്ഷം; വലിച്ചെറിയപ്പെടുന്ന മാസ്കുകൾ വിരൽ ചൂണ്ടുന്നത്

അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ താറുമാറാക്കിയ ജീവിതങ്ങളും ജീവിതരീതിയുമാണ് നമുക്ക് ചുറ്റും. തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെന്ന് അവകാശപെടാനാകാതെ കൊറോണയിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ. അതിൽ കൊറോണക്കാലം സമ്മാനിച്ച ഒന്നാണ് മാസ്ക്. നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി അത് മാറിക്കഴിഞ്ഞു. മാസ്കില്ലാത്ത മുഖങ്ങളിലേക്ക് തിരിച്ചുപോകുന്ന കാലം ദൂരെയാണെന്ന് തന്നെ വേണം പറയാൻ. ഉപയോഗിച്ച് കഴിയുന്ന മാസ്കുകൾ നമ്മൾ എന്താണ് ചെയ്യാറ്? കൃത്യമായ സംസ്കരിക്കാറുണ്ടോ? ഇല്ല, എന്നാണ് ഉത്തരമെങ്കിൽ അനുഭവിക്കുന്ന വിപത്തിനേക്കാൾ വലിയ ഒരു ആപത്തിനെ വിളിച്ചുവരുത്തുന്നതിന് തുല്യമാണത്. ഭൂമിയിലെ കുന്നുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും അതുകൊണ്ടുണ്ടാകുന്ന വിപത്തുകളും തന്നെ ഏറെയാണ്. അതുപോലെ അല്ലെങ്കിൽ അതിനേക്കാൾ അപകടം പിടിച്ച ഒന്നാണ് ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന മാസ്കുകൾ.
യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ഡെന്‍മാര്‍ക്ക് നടത്തിയ പഠന റിപ്പോർട്ട് പ്രകാരം ലോകത്താകെ 12,900 കോടി മാസ്‌കാണ് പ്രതിമാസം വലിച്ചെറിയപ്പെടുന്നത്. അതായത് മിനുട്ടിൽ മൂന്ന് ലക്ഷം മാസ്‌കുകള്‍. മിക്കവരും ഉപയോഗ ശേഷം മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയുകയാണ് പതിവ്. നമുക്ക് തന്നെ അറിയാം… ചുറ്റുമൊന്ന് കണ്ണോടിച്ചാൽ കുമിഞ്ഞ് കൂടി കിടക്കുന്ന മാസ്കുകളിലേക്കാണ് നമ്മുടെ കണ്ണുകൾ പതിയുക. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അതിനിടയിൽ അലക്ഷ്യമായി മാസ്കുകൾ വലിച്ചെറിയുന്നത് വലിയൊരു വിപത്തിനെ തന്നെ വിളിച്ചുവരുത്തും.
Read Also : പറക്കാനൊരുങ്ങി സ്‌നൂപി; നാസയുടെ ആർട്ടിമിസ് 1 ദൗത്യത്തിലാണ് സ്‌നൂപിയുടെ ബഹിരാകാശ യാത്ര …
ചുറ്റുമുള്ള ജലാശയങ്ങളിൽ വരെ മാസ്കുകൾ കുമിഞ്ഞ് കൂടുകയാണ്. ഇത് വെള്ളത്തിലെ മത്സ്യസമ്പത്തിനേയും ആവാസ വ്യവസ്ഥയെയും ദോഷകരമായി തന്നെ ബാധിക്കും. ജലാശയങ്ങളിലെ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം മൈക്രോ-നാനോ പ്ലാസ്റ്റികുകളുടെ പുറന്തള്ളിന് കാരണമാകുമെന്നാണ് പഠന സംഘത്തിന്റെ കണ്ടെത്തൽ. ജലാശയങ്ങളിലെ ഭക്ഷ്യശൃംഖലയെ നശിപ്പിക്കാൻ കഴിവുള്ള മാരക പദാര്‍ത്ഥങ്ങളാണ് മാസ്‌ക് പുറന്തള്ളുന്നത്. ഇത് ജലമലിനീകരണത്തിനും കാരണമായിത്തീരുന്നുണ്ട്. ചുരുക്കമാണെങ്കിലും പല രാജ്യങ്ങളും ഉപയോഗ ശൂന്യമായ മാസ്‌കുകള്‍ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്.
Story Highlights: single use face mask becomes another environmental problem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here