സിപിഐഎം പ്രവർത്തകന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം; കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി

തലശേരിയിലെ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ. പ്രതികളെന്ന് സംശയിക്കുന്നവരെ തിരിച്ചറിഞ്ഞു. ഏഴ് പേർ കസ്റ്റഡിയിലുണ്ട്. രാഷ്ട്രീയ കൊലപാതകമാണോയെന്ന് വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ന്യൂമാഹി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഏഴ് പേർക്കും രാഷ്ട്രീയ ബന്ധമുണ്ട്. ഇവർ ബിജെ പി -ആർഎസ് എസ് അനുഭാവികളാണ്. അതോടൊപ്പം
വിവാദ പ്രസംഗം നടത്തിയ ബിജെ പി കൗൺസിലർ ലിജേഷിനെയും കസ്റ്റഡിയിലെടുക്കും. അന്വേഷണ പുരോഗതി, പ്രതികളുടെ പങ്കാളിത്തം തുടങ്ങിയവ സംബന്ധിച്ച് വിശദമായി പഠിക്കാൻ ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
Read Also : ബിജെപിക്ക് പങ്കില്ല, ഹരിദാസന്റ കൊലപാതകത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണം; കണ്ണൂർ ജില്ലാ പ്രസിഡന്റ്
ഹരിദാസന്റേത് ആര്‍ എസ് എസ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നാണ് സി പി ഐ എം ആരോപിക്കുന്നത്.കൊലപാതകത്തെ തുടര്‍ന്ന് തലശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് സി പി ഐ എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രദേശത്ത് ഒരാഴ്ച മുമ്പ് ഉത്സവത്തിനിടെ ആര്‍ എസ് എസ്- സി പി ഐ എം സംഘര്‍ഷമുണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്.
Story Highlights: Special team to probe murder of CPI (M) Worker thalassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here