പതിനാറുകാരിക്ക് പീഡനം; പെണ്‍കുട്ടിയുടെ മാതാവിനും സുഹ്യത്തിനും കഠിനതടവ്

പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനും മാതാവിന്റെ സുഹ്യത്തിനും ഠിനതടവ്. ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹ്യത്തായ വാഴക്കുളം സ്വദേശി കട്ടാലികുഴി വീട്ടില്‍ അരുണ്‍ തോമസിനെ (32) 20 വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴയ്ക്കും, രണ്ടാം പ്രതിയായ പെണ്‍കുട്ടിയുടെ മാതാവായ 45 കാരിക്ക് 10 വര്‍ഷം കഠിനതടവും, 50000 രൂപ പിഴയ്ക്കുമാണ് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്.
2017ലായിരുന്നു കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹ്യത്ത് നിരവധി സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ ഒത്താശയോടെയായിരുന്നു പീഡനം. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും, പോക്‌സോ നിയമപ്രകാരവുമാണ് കുറ്റം കണ്ടെത്തിയത്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴ തുക പെണ്‍കുട്ടിക്ക് നല്‍കുവാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രാമമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പുത്തന്‍കുരിശ് സിഐ ആയിരുന്നു. എ.എല്‍.യേശുദാസാണ് പ്രതികള്‍ക്കെതിരെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ.ബിന്ദു, അഡ്വ.സരുണ്‍ മാങ്കറ തുടങ്ങിയവര്‍ ഹാജരായി.
Story Highlights: 16-year-old girl tortured; Strict imprisonment for the girl’s mother and friend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here