Advertisement

ടി-20 ലോകകപ്പിൽ ഓസീസിനെ ഫിഞ്ച് തന്നെ നയിക്കും

February 22, 2022
3 minutes Read
finch captain australia t20

ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിൽ ഓസ്ട്രേലിയൻ ടീമിനെ ആരോൺ ഫിഞ്ച് തന്നെ നയിക്കും. ഓസ്ട്രേലിയൻ ടീം ചെയർമാൻ ജോർജ് ബെയ്ലിയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീലങ്കക്കെതിരെ മോശം ഫോമിലായിരുന്നു എങ്കിലും പാകിസ്താനെതിരെ അദ്ദേഹം ഫോമിലേക്ക് തിരികെവരുമെന്ന് കരുതുന്നു എന്നും ബെയ്‌ലി പറഞ്ഞു. (finch captain australia t20)

ഫിഞ്ചിന് കാൽമുട്ടിൽ പരുക്കുണ്ടെന്നും അതുമായാണ് അദ്ദേഹം ക്രിക്കറ്റ് കളിക്കുന്നതെന്നും ബെയ്‌ലി പറഞ്ഞു. കൂടുതൽ സമയം ക്രീസിൽ നിൽക്കാൻ ടി-20 ക്രിക്കറ്റിൽ സാധിക്കില്ല. പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ ഫിഞ്ചിന് അത് കഴിയുമെന്നും ബെയ്‌ലി പറഞ്ഞു.

Read Also : ഓസ്ട്രേലിയയുടെ പാക് പര്യടനം: പരിമിത ഓവർ പരമ്പരകളിൽ മാക്സ്‌വലും വാർണറും ഉൾപ്പെടെ അഞ്ച് താരങ്ങൾക്ക് വിശ്രമം

ശ്രീലങ്കക്കെതിരെ സ്വന്തം നാട്ടിൽ നടന്ന ടി-20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും 78 റൺസാണ് ഓസീസ് നായകൻ നേടിയത്. പരമ്പര 4-1ന് ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.

പാകിസ്താനെതിരായ പരിമിത ഓവർ പരമ്പരകളിൽ നിന്ന് അഞ്ച് മുൻനിര താരങ്ങൾക്ക് ഓസ്ട്രേലിയ വിശ്രമമം അനുവദിച്ചിരുന്നു. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, ഗ്ലെൻ മാക്സ്‌വൽ, ഡേവിഡ് വാർണർ എന്നീ താരങ്ങൾക്കാണ് ഓസ്ട്രേലിയ വിശ്രമം അനുവദിച്ചത്. ഐപിഎലിൽ വിവിധ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്ന ഈ താരങ്ങൾ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇന്ത്യയിലെത്തും.

Read Also : പാക് പര്യടനത്തിനുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

മിച്ചൽ സ്റ്റാർക്ക് ഒഴികെയുള്ള നാല് താരങ്ങളാണ് വിവിധ ഐപിഎൽ ടീമുകളിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് ഐപിഎലിൻ്റെ ആദ്യ ആഴ്ച നഷ്ടമാവും. അതേസമയം, ഐപിഎലിൽ കളിക്കുന്ന മറ്റ് താരങ്ങളായ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ജേസൻ ബെഹ്റെൻഡോർഫ്, സീൻ അബ്ബോട്ട്, നതാൻ എല്ലിസ് എന്നിവർ പരിമിത ഓവർ മത്സരങ്ങൾ കഴിഞ്ഞേ അതാത് ടീമുകൾക്കൊപ്പം ചേരൂ.

മാർച്ച് മൂന്നിനാണ് ഓസ്ട്രേലിയയുടെ പാക് പര്യടനം ആരംഭിക്കുന്നത്. മൂന്ന് വീതം ടെസ്റ്റ്, ഏകദിന മത്സരങ്ങളും ഒരു ടി-20യുമാണ് പര്യടനത്തിൽ ഉള്ളത്. മാർച്ച് 25ന് ടെസ്റ്റ് പരമ്പര അവസാനിക്കും. 26നോ 27നോ ആണ് ഐപിഎൽ ആരംഭിക്കുക. ഏപ്രിൽ അഞ്ചിന് പാക് പര്യടനം പൂർണമായി അവസാനിക്കും.

Story Highlights: aaron finch captain australia t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top